കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു

കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു

ന്യൂഡൽഹി: കോവിഡിനെതിരായ വാക്‌സിന്‍ കോവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഡോസിന് 210 രൂപയായിരുന്നതാണ് ഇപ്പോള്‍ 157.50 രൂപയായി കുറച്ചത്. കോവിഡ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്‌സിഡി നല്‍കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല. രണ്ടാംഘട്ട വാക്‌സിനോഷന്റെ ഭാഗമായായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് വില കുറച്ചതെന്നാണ് റിപ്പേര്‍ട്ടുകള്‍.കോവീഷീൽഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്‌സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടി നൽകി. വാക്‌സിന്റെ വിലയോടൊപ്പം…

Read More
കോവിഡ് വാക്‌സിന്‍; 24 മണിക്കൂറിൽ എപ്പോള്‍ വേണമെങ്കിലും നൽകാൻ കേന്ദ്രം അനുമതി നല്‍കി

കോവിഡ് വാക്‌സിന്‍; 24 മണിക്കൂറിൽ എപ്പോള്‍ വേണമെങ്കിലും നൽകാൻ കേന്ദ്രം അനുമതി നല്‍കി

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കാൻ നിര്‍ണായക നീക്കവുമായി കേന്ദ്രസർക്കാർ.ആശുപത്രികളിൽ ഏതു സമയത്തും വാക്സിൻ എടുക്കാൻ ജനത്തിന് സാധിക്കണമെന്നാണു പുതിയ നിർദ്ദേശം.’വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി സമയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിന്‍ അവരവരുടെ സൗകര്യാര്‍ഥം 24 മണിക്കൂറും കുത്തിവെക്കാം.’ രണ്ടാംഘട്ട വാക്‌സിനേഷന് രാജ്യം തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്. ദിവസങ്ങള്‍ക്കകമാണ് സമയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിട്ടുള്ളത്. 60 വയസുമേല്‍ പ്രായമുള്ളവര്‍ക്കും 45 വയസിനുമേല്‍ പ്രായമുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍…

Read More
പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന ; കൂട്ടിയത് 50 രൂപ

പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന ; കൂട്ടിയത് 50 രൂപ

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതല്‍ നിലവില്‍ വരും.ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഫെബ്രുവരി 14ന് വീണ്ടും സിലിണ്ടറിന് 50 രൂപ കൂട്ടി.പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്.ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.

Read More
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെ നിന്നുള്ള യാത്രികര്‍ക്ക് അഞ്ച് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹി, കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവുള്ളവര്‍ക്ക് മാത്രമേ ഈ സംസ്ഥാനങ്ങളില്‍ പ്രവേശിക്കാനാവൂ.ഡല്‍ഹിയിലേയ്ക്ക് വിമാനം, ട്രെയിന്‍, ബസ് എന്നീ മാര്‍ഗങ്ങളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ പ്രവേശനം അനുവദിക്കൂ. റോഡ് മാര്‍ഗം മറ്റു…

Read More
കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി

കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികള്‍ നേരിടാന്‍ ലോകം സജ്ജമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച്‌ ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ആരോഗ്യമേഖലയ്ക്കായി ഇപ്പോള്‍ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയില്‍ സമാനമായ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകേണ്ട ഒരു പാഠം കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു.’- പ്രധാനമന്ത്രി മോദി പറഞ്ഞു.മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍…

Read More
ഇന്ധനവില കുറക്കാന്‍ ഏഴുവര്‍ഷമായി മോദി എന്തു  ചെയ്യ്തു  ; ശശി തരൂര്‍

ഇന്ധനവില കുറക്കാന്‍ ഏഴുവര്‍ഷമായി മോദി എന്തു ചെയ്യ്തു ; ശശി തരൂര്‍

ന്യൂഡൽഹി : ഇന്ധന ഇറക്കുമതി കുറക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നെങ്കില്‍ രാജ്യത്ത്​ പെട്രോള്‍ വില നൂറു കടക്കില്ലായിരുന്നുവെന്ന പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ പ്രസ്​താവനക്കെതിരെ ശശി തരൂര്‍ എം.പി. സര്‍ക്കാറിന്‍റെ തെറ്റായ പ്രവൃത്തികള്‍ മറച്ചു പിടിക്കുന്നതിനായി മുന്‍സര്‍ക്കാറിനെ കുറ്റപ്പെടുത്തി മോദി നുണ പ്രചരിപ്പിക്കുകയാണെന്ന്​ ശശി തരൂര്‍ പറഞ്ഞു. ഏഴു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദി അസംസ്​കൃത എണ്ണയുടെ ഇറക്കുമതി കുറക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും 82 ​ശതമാനം അസംസ്​കൃത എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. 2008 -09 കാലയളവില്‍ ഇറക്കുമതി 132.78…

Read More
ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

ഒന്‍പതു ദിവസം കൊണ്ടു കൂടിയത് മൂന്നു രൂപയോളം; പെട്രോള്‍ വില ആദ്യമായി നൂറു കടന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രാജ്യത്ത് പെട്രോള്‍ വിലയിലുണ്ടായ വര്‍ധന 2.59 രൂപ. ഡീസല്‍ വില 2.82 രൂപയാണ് ഈ ദിവസങ്ങളില്‍ വര്‍ധിച്ചത്. എണ്ണ കമ്പനികള്‍ പ്രതിദിന വില പുനര്‍നിര്‍ണയം തുടങ്ങിയ ശേഷം തുടര്‍ച്ചയായ ഇത്രയും ദിവസം വില കൂടുന്നത് ഇത് ആദ്യമാണ്.ഈ മാസം ഒന്‍പതു മുതല്‍ ഇടവേളയില്ലാതെ ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 24-27 പൈസ വച്ചാണ് വര്‍ധന. ഇതോടെ രാജ്യത്ത് ആദ്യമായി പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ 100.13…

Read More
രണ്ടുപേര്‍ക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു’ -പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

രണ്ടുപേര്‍ക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു’ -പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രണ്ടുപേരുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഗാര്‍ഹിക പാചക വാതക വില 50 രൂപ ഉയര്‍ത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാചക വാതക വില വര്‍ധിപ്പിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്​കാ സാത്ത്​, സബ്​കാ വികാസ്​ മുദ്രാവാക്യത്തെ ട്രോളിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്​.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്കും പുറമെ കോര്‍പ​റേറ്റ്​ ഭീമന്‍മാരായ അനില്‍ അംബാനിയുടെയും ഗൗതം അദാനിയുടെയും പേരെടുത്ത്​ പറയാതെയായിരുന്നു വിമര്‍ശനം. മോദി -അമിത്​…

Read More
Back To Top
error: Content is protected !!