കോവിഡ് വാക്‌സിന്‍; 24 മണിക്കൂറിൽ എപ്പോള്‍ വേണമെങ്കിലും നൽകാൻ കേന്ദ്രം അനുമതി നല്‍കി

കോവിഡ് വാക്‌സിന്‍; 24 മണിക്കൂറിൽ എപ്പോള്‍ വേണമെങ്കിലും നൽകാൻ കേന്ദ്രം അനുമതി നല്‍കി

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കാൻ നിര്‍ണായക നീക്കവുമായി കേന്ദ്രസർക്കാർ.ആശുപത്രികളിൽ ഏതു സമയത്തും വാക്സിൻ എടുക്കാൻ ജനത്തിന് സാധിക്കണമെന്നാണു പുതിയ നിർദ്ദേശം.’വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി സമയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിന്‍ അവരവരുടെ സൗകര്യാര്‍ഥം 24 മണിക്കൂറും കുത്തിവെക്കാം.’ രണ്ടാംഘട്ട വാക്‌സിനേഷന് രാജ്യം തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്. ദിവസങ്ങള്‍ക്കകമാണ് സമയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിട്ടുള്ളത്. 60 വയസുമേല്‍ പ്രായമുള്ളവര്‍ക്കും 45 വയസിനുമേല്‍ പ്രായമുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. പത്ത് ലക്ഷത്തോളം പേര്‍ക്ക് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ കുത്തിവെക്കാനാണ് ലക്ഷ്യമിടുന്നത്. വാക്സിൻ വിതരണം വേഗത്തിലാക്കാൻ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും പരമാവധി ഉപയോഗിക്കണമെന്നാണു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം.

Back To Top
error: Content is protected !!