കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി

കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികള്‍ നേരിടാന്‍ ലോകം സജ്ജമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച്‌ ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ആരോഗ്യമേഖലയ്ക്കായി ഇപ്പോള്‍ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയില്‍ സമാനമായ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകേണ്ട ഒരു പാഠം കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചു.’- പ്രധാനമന്ത്രി മോദി പറഞ്ഞു.മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ, വെന്റിലേറ്ററുകള്‍ മുതല്‍ വാക്‌സിനുകള്‍ വരെ, ശാസ്ത്രീയ ഗവേഷണം മുതല്‍ നിരീക്ഷണ സൗകര്യങ്ങള്‍ വരെ, ഡോക്ടര്‍മാര്‍ മുതല്‍ പര്യവേക്ഷകന്‍ വരെ, ഇവയിലെല്ലാം ശ്രദ്ധകേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍, ഭാവിയില്‍ ഇത് ആരോഗ്യ അടിയന്തിരാവസ്ഥക്കും രാജ്യം മികച്ച രീതിയില്‍ തയ്യാറാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മഹാമാരി കാലത്ത് ആരോഗ്യമേഖല കാണിച്ച ഉന്മേഷത്തിനും കണ്ടെത്തലുകള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആരോഗ്യമേഖലയില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള പുതിയ ഉയര്‍ച്ചയെ ലോകം വിശ്വാസത്തിലെടുക്കുന്നു. ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കു നാം തയ്യാറെടുക്കണം. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വെല്ലുവിളികള്‍ നേരിടുന്നതിന് ഈ സര്‍ക്കാര്‍ നാല് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.രോഗം തടയുക, ആരോഗ്യം പ്രോത്സാഹിപ്പിക്കുക, എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുക, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുക ആരോഗ്യവിദഗ്ദരുടെ ഗുണ നിലവാരത്തിലും എണ്ണത്തിലും വര്‍ദ്ദനവ്, കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുക എന്നിവയില്‍ ശ്രദ്ധയൂന്നിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും മോദി പറഞ്ഞു.

Back To Top
error: Content is protected !!