ന്യൂഡൽഹി: കോവിഡിനെതിരായ വാക്‌സിന്‍ കോവിഷീല്‍ഡിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഡോസിന് 210 രൂപയായിരുന്നതാണ് ഇപ്പോള്‍ 157.50 രൂപയായി കുറച്ചത്. കോവിഡ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്‌സിഡി നല്‍കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല. രണ്ടാംഘട്ട വാക്‌സിനോഷന്റെ ഭാഗമായായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് വില കുറച്ചതെന്നാണ് റിപ്പേര്‍ട്ടുകള്‍.കോവീഷീൽഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്‌സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടി നൽകി. വാക്‌സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടിചേരുമ്പോഴാണ് 157.50 രൂപയാകുക.