രണ്ടുപേര്‍ക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു’ -പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

രണ്ടുപേര്‍ക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു’ -പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രണ്ടുപേരുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഗാര്‍ഹിക പാചക വാതക വില 50 രൂപ ഉയര്‍ത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാചക വാതക വില വര്‍ധിപ്പിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്​കാ സാത്ത്​, സബ്​കാ വികാസ്​ മുദ്രാവാക്യത്തെ ട്രോളിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്​.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്കും പുറമെ കോര്‍പ​റേറ്റ്​ ഭീമന്‍മാരായ അനില്‍ അംബാനിയുടെയും ഗൗതം അദാനിയുടെയും പേരെടുത്ത്​ പറയാതെയായിരുന്നു വിമര്‍ശനം. മോദി -അമിത്​ ഷാ, അംബാനി -അദാനി കൂട്ടുകെട്ടിനെതിരെ നേരത്തെയും രാഹുല്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

Back To Top
error: Content is protected !!