രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച് ബിജെപി എംപി : പാർലമെൻ്റിൻ്റെ പടിയിൽ വീണ പ്രതാപ് സാരംഗിയുടെ തലയ്ക്ക് പരിക്ക്

പാർലമെൻ്റിൻ്റെ പടിയിൽ വീണ പ്രതാപ് സാരംഗിയുടെ തലയ്ക്ക് പരിക്ക് ; രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച് ബിജെപി എംപി :

ന്യൂദൽഹി : ബിജെപി എംപി പ്രതാപ് സാരംഗിക്ക് പാർലമെൻ്റിൻ്റെ പടിയിൽ വീണ് പരിക്ക്. കോണിപ്പടിയിൽ നിന്നിരുന്ന ഒരു എംപിയെ രാഹുൽ ഗാന്ധി തള്ളിയതിനെ തുടർന്ന് തന്റെ മേൽ പതിക്കുകയായിരുന്നെന്ന് ബാലസോറിൽ നിന്നുള്ള 69 കാരനായ പ്രതാപ് സാരംഗി ആരോപിച്ചു. “ ഞാൻ കോണിപ്പടിക്ക് സമീപം നിൽക്കുകയായിരുന്നു, രാഹുൽ ഗാന്ധി വന്ന് ഒരു എംപിയെ തള്ളിയിട്ടു, എന്നിട്ട് എൻ്റെ മേൽ വീണു , ഞാൻ താഴെ വീണു ” – ഗുരുതരമായി പരിക്കേറ്റ പ്രതാപ് സാരംഗി പറഞ്ഞു. സാരംഗിയുടെ…

Read More
രാഹുല്‍ ഗാന്ധി പബ്ലിസിറ്റിക്കായി ഭരണഘടനയെ ഉപയോഗിക്കുന്നു; അമിത് ഷാ

രാഹുല്‍ ഗാന്ധി പബ്ലിസിറ്റിക്കായി ഭരണഘടനയെ ഉപയോഗിക്കുന്നു; അമിത് ഷാ

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പബ്ലിസിറ്റിക്കായി ഭരണഘടനയെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹം കടയില്‍ വില്‍കേണ്ട സാധനം അല്ല, സ്‌നേഹം പ്രചരണമാക്കേണ്ട ഒന്നല്ല. സ്‌നേഹം ഹൃദയത്തില്‍ ഒഴുകേണ്ട ഒന്നാണെന്നും മറ്റൊരാള്‍ക്ക് അനുഭവപ്പെടേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം സത്യമാക്കാനുള്ള ഏകമാര്‍ഗം നമ്മുടെ ഭരണഘടനയാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് 4 തവണ ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനും…

Read More
വിദ്വേഷം പടര്‍ത്തുന്നു : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുൽ ഗാന്ധിക്ക് സമൻസ്

വിദ്വേഷം പടര്‍ത്തുന്നു : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുൽ ഗാന്ധിക്ക് സമൻസ്

ന്യൂദല്‍ഹി : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതി സമന്‍സ് അയച്ചു. അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെ നല്‍കിയ പരാതിയിലാണ് അഡീഷണല്‍ സി ജെ എം അലോക് വര്‍മ്മ ഉത്തരവ് പുറപ്പെടുവിച്ചത്. 2022 നവംബര്‍ 17 ന് ഭാരത് ജോഡോ യാത്രയ്ക്കിടെ അകോലയില്‍ സവര്‍ക്കറെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരുന്നത്. കൊളോണിയല്‍ ഗവണ്‍മെന്റില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയ ഒരു ബ്രിട്ടീഷ് സേവകന്‍ എന്നാണ് സവര്‍ക്കറെ കുറിച്ച് രാഹുല്‍…

Read More
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് ലീഗ് പ്രതിഷേധം

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് ലീഗ് പ്രതിഷേധം

കല്‍പ്പറ്റ: വയനാട്ടില്‍ യു.ഡി.എഫിനുള്ളില്‍ കോണ്‍ഗ്രസ് – മുസ്ലിം ലീഗ്  തര്‍ക്കം മുറുകിയതോടെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ (UDF) തര്‍ക്കത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി എം.പിയുടെ (Rahul Gandhi MP) പൊതുപരിപാടി മുസ്ലീം ലീഗ് (Muslim League) ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ഗാന്ധി എം.പിയായിരുന്നു. ഈ ചടങ്ങിലേക്ക് പക്ഷേ മുസ്ലീംലീഗിന്റെ നേതാക്കളടക്കം ആരും തന്നെ എത്തിച്ചേര്‍ന്നില്ല. കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളില്‍ ഭിന്നത…

Read More
രണ്ടുപേര്‍ക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു’ -പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

രണ്ടുപേര്‍ക്കായി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു’ -പാചകവാതക വില വര്‍ധനവിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രണ്ടുപേരുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഗാര്‍ഹിക പാചക വാതക വില 50 രൂപ ഉയര്‍ത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാചക വാതക വില വര്‍ധിപ്പിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ ട്വീറ്റ്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്​കാ സാത്ത്​, സബ്​കാ വികാസ്​ മുദ്രാവാക്യത്തെ ട്രോളിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്​.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്കും പുറമെ കോര്‍പ​റേറ്റ്​ ഭീമന്‍മാരായ അനില്‍ അംബാനിയുടെയും ഗൗതം അദാനിയുടെയും പേരെടുത്ത്​ പറയാതെയായിരുന്നു വിമര്‍ശനം. മോദി -അമിത്​…

Read More
മോദിയെ വെല്ലാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഐടി സെല്ലിലേക്ക് അഞ്ചുലക്ഷം പേര്‍ക്ക് ക്ഷണം

മോദിയെ വെല്ലാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഐടി സെല്ലിലേക്ക് അഞ്ചുലക്ഷം പേര്‍ക്ക് ക്ഷണം

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം യുവാക്കളെ കോണ്‍ഗ്രസ് ഐടി സെല്ലിന്റെ ഭാഗമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍. ബിജെപിയുടെ സോഷ്യല്‍ മീഡിയ സെല്ലിനെ ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം. ‘രാജ്യത്ത് നടക്കുന്നതെന്താണെന്ന് യുവാക്കളായ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. അദൃശ്യമായതായി ഒന്നുംതന്നെയില്ല. നിങ്ങളുടെ സ്കൂളില്‍, കോളേജുകളില്‍, യൂണിവേഴ്‌സിറ്റികളിലൊക്കെ അടിച്ചമര്‍ത്തല്‍ കാണാന്‍ കഴിയും. ആശയസംഹിതകള്‍ക്ക് മേലുള്ള ആക്രമം കാണാന്‍ കഴിയും. ഡല്‍ഹിക്ക് പുറത്തേക്ക് നോക്കൂ, കര്‍ഷകര്‍ക്ക് സംഭവിക്കുന്നതെന്താണെന്ന് നിങ്ങള്‍ക്ക് കാണാന്‍…

Read More
Back To Top
error: Content is protected !!