രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച് ബിജെപി എംപി : പാർലമെൻ്റിൻ്റെ പടിയിൽ വീണ പ്രതാപ് സാരംഗിയുടെ തലയ്ക്ക് പരിക്ക്

പാർലമെൻ്റിൻ്റെ പടിയിൽ വീണ പ്രതാപ് സാരംഗിയുടെ തലയ്ക്ക് പരിക്ക് ; രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് ആരോപിച്ച് ബിജെപി എംപി :

ന്യൂദൽഹി : ബിജെപി എംപി പ്രതാപ് സാരംഗിക്ക് പാർലമെൻ്റിൻ്റെ പടിയിൽ വീണ് പരിക്ക്. കോണിപ്പടിയിൽ നിന്നിരുന്ന ഒരു എംപിയെ രാഹുൽ ഗാന്ധി തള്ളിയതിനെ തുടർന്ന് തന്റെ മേൽ പതിക്കുകയായിരുന്നെന്ന് ബാലസോറിൽ നിന്നുള്ള 69 കാരനായ പ്രതാപ് സാരംഗി ആരോപിച്ചു.

“ ഞാൻ കോണിപ്പടിക്ക് സമീപം നിൽക്കുകയായിരുന്നു, രാഹുൽ ഗാന്ധി വന്ന് ഒരു എംപിയെ തള്ളിയിട്ടു, എന്നിട്ട് എൻ്റെ മേൽ വീണു , ഞാൻ താഴെ വീണു ” – ഗുരുതരമായി പരിക്കേറ്റ പ്രതാപ് സാരംഗി പറഞ്ഞു. സാരംഗിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തലയുടെ ഇടതുവശത്ത് നിന്ന് രക്തം വരുന്നതായി
വീഡിയോയിൽ കാണാനാകും.

വീണ് പരിക്കേറ്റ 69 കാരനായ എംപിയെ മറ്റുള്ളവർ സഹായിക്കുകയും പരിചയിക്കുകയും ചെയ്യുമ്പോൾ നിസ്സംഗനായി നടക്കുന്ന രാഹുൽ ഗാന്ധിയെയും വീഡിയോയിൽ കാണാനാകും. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇൻഡി സഖ്യത്തിൻ്റെ എംപിമാർ ഇന്നും പാർലമെൻ്റിന് മുന്നിൽ പ്രതിഷേധം നടത്തുകയാണ്. ഇതിനിടയിലാണ് രാഹുലിന്റെ കയ്യാങ്കളി എന്നാണ് ആരോപണം.

https://x.com/ANI/status/1869616070325383638

Back To Top
error: Content is protected !!