മോദിയെ വെല്ലാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഐടി സെല്ലിലേക്ക് അഞ്ചുലക്ഷം പേര്‍ക്ക് ക്ഷണം

മോദിയെ വെല്ലാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഐടി സെല്ലിലേക്ക് അഞ്ചുലക്ഷം പേര്‍ക്ക് ക്ഷണം

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം യുവാക്കളെ കോണ്‍ഗ്രസ് ഐടി സെല്ലിന്റെ ഭാഗമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍. ബിജെപിയുടെ സോഷ്യല്‍ മീഡിയ സെല്ലിനെ ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം.

‘രാജ്യത്ത് നടക്കുന്നതെന്താണെന്ന് യുവാക്കളായ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. അദൃശ്യമായതായി ഒന്നുംതന്നെയില്ല. നിങ്ങളുടെ സ്കൂളില്‍, കോളേജുകളില്‍, യൂണിവേഴ്‌സിറ്റികളിലൊക്കെ അടിച്ചമര്‍ത്തല്‍ കാണാന്‍ കഴിയും. ആശയസംഹിതകള്‍ക്ക് മേലുള്ള ആക്രമം കാണാന്‍ കഴിയും. ഡല്‍ഹിക്ക് പുറത്തേക്ക് നോക്കൂ, കര്‍ഷകര്‍ക്ക് സംഭവിക്കുന്നതെന്താണെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഈ യുദ്ധത്തിന്റെ നട്ടെല്ല് ഒരു ട്രോള്‍ ആര്‍മിയാണ്. വിദ്വേഷവും ശത്രുതയും പരത്തുന്ന ആയിരങ്ങളുണ്ട്’. അവര്‍ അതിന് പ്രതിഫലവും പറ്റുന്നുവെന്ന് വിമര്‍ശിക്കുന്ന രാഹുല്‍ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഐടി സെല്ലിലേക്കുള്ള ക്ഷണത്തിലേക്ക് കടക്കുന്നത്.

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. വാട്‌സാപ്പ്, മിസ്ഡ് കോള്‍, ഇമെയില്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കോണ്‍ഗ്രസ് ഐടി സെല്ലിന്റെ ഭാഗമാകാം. സേവ് ഇന്ത്യ, ജോയിന്‍ കോണ്‍ഗ്രസ് എന്ന ഹാഷ്‌ടാഗും നേതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.

Back To Top
error: Content is protected !!