കല്‍പ്പറ്റ: വയനാട്ടില്‍ യു.ഡി.എഫിനുള്ളില്‍ കോണ്‍ഗ്രസ് – മുസ്ലിം ലീഗ് തര്‍ക്കം മുറുകിയതോടെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ (UDF) തര്‍ക്കത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി എം.പിയുടെ (Rahul Gandhi MP) പൊതുപരിപാടി മുസ്ലീം ലീഗ് (Muslim League) ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ഗാന്ധി എം.പിയായിരുന്നു. ഈ ചടങ്ങിലേക്ക് പക്ഷേ മുസ്ലീംലീഗിന്റെ നേതാക്കളടക്കം ആരും തന്നെ എത്തിച്ചേര്‍ന്നില്ല.
കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളില്‍ ഭിന്നത രൂക്ഷമായിട്ടും ഇത് പരിഹരിക്കാന്‍ ജില്ലാനേതൃത്വം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കൂടിയായിരുന്നു ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധം. പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഈ നിലപാടില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്, ജനറല്‍ സെക്രട്ടറി കെ.എം. ഫൈസല്‍ എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
ഭിന്നത പരിഹരിക്കാന്‍ യു.ഡി.എഫ് ജില്ല-മണ്ഡലം നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ പൊതുപരിപാടികള്‍ ഉള്‍പ്പടെ കോണ്‍ഗ്രസുമായി പഞ്ചായത്തില്‍ ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്ന തീരുമാനവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് മുസ്ലീംലീഗ് നേതാക്കളുടെ തീരുമാനം. അതിനിടെ കണിയാമ്പറ്റ, പനമരം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുണ്ടക്കര – അരിഞ്ചേര്‍മല – ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി രാഹുല്‍ഗാന്ധി നിര്‍വഹിച്ചു.