
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടി ബഹിഷ്‌കരിച്ച് ലീഗ് പ്രതിഷേധം
കല്‍പ്പറ്റ: വയനാട്ടില്‍ യു.ഡി.എഫിനുള്ളില്‍ കോണ്‍ഗ്രസ് – മുസ്ലിം ലീഗ് തര്‍ക്കം മുറുകിയതോടെ പരസ്യപ്രതിഷേധവുമായി ലീഗ് രംഗത്ത്. കണിയാമ്പറ്റ പഞ്ചായത്തിലെ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ (UDF) തര്‍ക്കത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി എം.പിയുടെ (Rahul Gandhi MP) പൊതുപരിപാടി മുസ്ലീം ലീഗ് (Muslim League) ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ഗാന്ധി എം.പിയായിരുന്നു. ഈ ചടങ്ങിലേക്ക് പക്ഷേ മുസ്ലീംലീഗിന്റെ നേതാക്കളടക്കം ആരും തന്നെ എത്തിച്ചേര്‍ന്നില്ല. കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്തില്‍ യു.ഡി.എഫിനുള്ളില്‍ ഭിന്നത…