മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ കോവിഡ് സെക്കൻഡറി ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ ബക്കറ്റ്, കപ്പ്, ക്ലീനിംഗ് മോബ് എന്നിവ വിതരണം ചെയ്തു

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ കോവിഡ് സെക്കൻഡറി ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ ബക്കറ്റ്, കപ്പ്, ക്ലീനിംഗ് മോബ് എന്നിവ വിതരണം ചെയ്തു

മൊറയൂർ: മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ പൂക്കോട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് സെക്കൻഡറി ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ രോഗികൾക്ക് ആവശ്യമായ ബക്കറ്റ്, കപ്പ്, ക്ലീനിംഗ് മോബ് എന്നിവ മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യൂത്ത് കെയർ പ്രവർത്തനത്തിൻ്റെ ഭാഗമായി വിതരണം ചെയ്തു.മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫിയുടെ അടുത്തു നിന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് കാരാട്ട് അബ്ദുറഹിമാൻ ഏറ്റുവാങ്ങി.

മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിപി സുലൈമാൻ, ഫായിസ് പെരുമ്പിലായി, ഷാഫി പുത്തൻവീട്ടിൽ എന്നിവർ യൂത്ത് കയർ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

Back To Top
error: Content is protected !!