കേരള തീരത്ത് 3.3 മീറ്റർ ഉയരത്തിൽ തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

കേരള തീരത്ത് 3.3 മീറ്റർ ഉയരത്തിൽ തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 3.3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കാണ് സാദ്ധ്യതയെന്നാണ് പ്രവചനം.രാത്രി പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരങ്ങളിലാണ് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളത്. അതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര പരിസ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മത്സ്യ ബന്ധനത്തിനും നിരോധനമുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്കൻ തമിഴ്‌നാട് തീരത്ത് 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Back To Top
error: Content is protected !!