ഷോ കാണിക്കാൻ എനിക്ക് സിനിമയുണ്ട്, സി.പി.എമ്മാണെങ്കിലും ഇതുതന്നെ പറയും: ജോജു ജോര്‍ജ്

ഷോ കാണിക്കാൻ എനിക്ക് സിനിമയുണ്ട്, സി.പി.എമ്മാണെങ്കിലും ഇതുതന്നെ പറയും: ജോജു ജോര്‍ജ്

കൊച്ചി: രാഷ്ട്രീയം നോക്കിയല്ല കോണ്‍ഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയതല്ലെന്നും നടന്‍ ജോജു ജോര്‍ജ്. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയേണ്ടെയെന്നും ജോജു ജോര്‍ജ് ചോദിച്ചു. പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജോജു. കേരള ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമം നിലനില്‍ക്കുണ്ട്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എസി ഇടാതെ വിയര്‍ത്തു കുളിച്ച് കുറേപേര്‍ ഇരിക്കുന്നു. ഇതിനേ തുടര്‍ന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്.ജോജു ജോര്‍ജ് വ്യകത്മാക്കി.

Back To Top
error: Content is protected !!