‘പോകാൻ സമയമായി..’: അറംപറ്റിയോ ! ആൻസിയുടെ വാക്കുകൾ” മരണവാർത്ത ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കൾ

‘പോകാൻ സമയമായി..’: അറംപറ്റിയോ ! ആൻസിയുടെ വാക്കുകൾ” മരണവാർത്ത ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കൾ

സൗന്ദ്യമത്സര വേദികളിലും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്നതിനിടെയാണ് അൻസി കബീറിനെയും, ഡോ. അഞ്ജനയെയും അപകടം തട്ടിയെടുത്തത്. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ സുഹൃത്തുക്കളായ ഇരുവരും പങ്കിട്ടിട്ടുണ്ട്.

അപകടത്തിന് രണ്ട് ദിവസം മുൻപ് അൻസി പങ്കുവെച്ച വീഡിയോ ആണിത്. പോകാൻ സമയമായി എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ടൈം ടു ​ഗോ എന്ന ഇം​ഗ്ലീഷ് ​ഗാനത്തിൻ്റെ പാശ്ചത്തലത്തിൽ താഴ്വരയിലേക്ക് നടന്നു മറയുന്ന അൻസിയെ വീഡിയോയിൽ കാണാം. അടുത്തിടെ നടത്തിയ യാത്രയ്ക്കിടെ അൻസി ഇൻസ്റ്റഗ്രാമിൽ  കുറിച്ച ഈ ഒറ്റവരി അറം പറ്റിയ വാക്കായി എന്നാണ് ഇപ്പോൾ അതേ വീഡിയോക്ക് കീഴിൽ സുഹൃത്തുക്കൾ വേദനയോടെ കുറിക്കുന്നത്

ഇരുവരുടേയും അപ്രതീക്ഷിതമായ അപകടമരണം മോഡലിംഗ് രംഗത്തുള്ള സുഹൃത്തുക്കൾക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് ഇരുവരും. തിരുവനന്തപുരം സ്വദേശി അൻസിയും, തൃശ്ശൂർ സ്വദേശി അ‌ഞ്ജനയും.  അൻസിയ്ക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ  അഞ്ജന.  2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അ‍ഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും. ഇതിനിടെയാണ് വിധി തട്ടിയെടുത്തത്.

3 thoughts on “‘പോകാൻ സമയമായി..’: അറംപറ്റിയോ ! ആൻസിയുടെ വാക്കുകൾ” മരണവാർത്ത ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കൾ

Comments are closed.

Back To Top
error: Content is protected !!