
‘അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു’; പരാതിയുമായി അൻസി കബീറിന്റെ കുടുംബം
ചില ഓൺലൈൻ മാധ്യമങ്ങൾ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് വാഹനാപകടത്തിൽ മരണപ്പെട്ട മോഡൽ അൻസി കബീറിന്റെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിനെതിരെ നടപടി വേണമെന്നാണ് കമ്മീഷണറോട് ആവശ്യപ്പെട്ടത്. ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതിനൽകുമെന്നും കുടുംബം അറിയിച്ചു. പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ ബന്ധുക്കൾക്ക് മൊഴി നൽകി. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും കുടുംബം പ്രതികരിച്ചു.