വാഹനാപകടത്തിൽ അൻസി മരിച്ചതറിഞ്ഞ് അമ്മ വിഷംകഴിച്ചു; ആശുപത്രിയിൽ

വാഹനാപകടത്തിൽ അൻസി മരിച്ചതറിഞ്ഞ് അമ്മ വിഷംകഴിച്ചു; ആശുപത്രിയിൽ

വാഹനാപകടത്തിൽ മകൾ മരിച്ചതിനെത്തുടർന്ന് അമ്മ വിഷം കഴിച്ചു. വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആറ്റിങ്ങൽ ആലംകോട് പാലാംകോണം സ്വദേശി അൻസി കബീറിന്റെ മാതാവ് അൻസി കോട്ടേജിൽ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് കബീർ വിദേശത്താണ്. ഇന്നു പുലർച്ചെ കൊച്ചിയിൽ നടന്ന വാഹനാപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീർ മരിച്ചത്. അൻസിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടിൽ വിളിച്ചറിയിച്ചത്. ഇതിനിടെ മറ്റാരിൽനിന്നോ വിവരം അറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ

Back To Top
error: Content is protected !!