എന്താണ് സംഭവിച്ചതെന്ന് അറിയില്ല ; ജോജു ജോർജിനെതിരായ അക്രമം ഒറ്റപ്പെട്ടത് ; വഴി തടയൽ സമരത്തിന് താൻ എതിരാണെന്ന് വിഡി സതീശൻ

എന്താണ് സംഭവിച്ചതെന്ന് അറിയില്ല ; ജോജു ജോർജിനെതിരായ അക്രമം ഒറ്റപ്പെട്ടത് ; വഴി തടയൽ സമരത്തിന് താൻ എതിരാണെന്ന് വിഡി സതീശൻ

കൊച്ചി : നടൻ ജോജു ( joju-george) ജോർജിനെതിരായ അക്രമം ഒറ്റപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ലഭിച്ചിട്ടില്ല. കെപിസിസി മെമ്പർഷിപ്പ് പരിപാടി  പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയിരുന്നു. എറണാകുളത്തെ നേതാക്കളുമായി ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സതീശൻ വ്യക്തമാക്കി.

ഇന്ധന വിലവർദ്ധനവിന് എതിരായ സമരം ആയിരുന്നു നടന്നത്. ശക്തമായ തീരുമാനത്തിന്റെ ഭാഗമായിരുന്നു സമരം. വാർത്തകളിൽ നിന്നാണ് ജോജുവിന് നേരെ ആക്രമണം ഉണ്ടായ വിവരം അറിയുന്നത്. വിവരങ്ങൾ ശേഖരിച്ച് വസ്തുതകൾ പരിശോധിക്കും. വ്യക്തിപരമായി വഴി തടയൽ സമരത്തിന് എതിരാണ് താൻ. ഇക്കാര്യം എറണാകുളം ജില്ലാ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും സതീശൻ പ്രതികരിച്ചു.

2 thoughts on “എന്താണ് സംഭവിച്ചതെന്ന് അറിയില്ല ; ജോജു ജോർജിനെതിരായ അക്രമം ഒറ്റപ്പെട്ടത് ; വഴി തടയൽ സമരത്തിന് താൻ എതിരാണെന്ന് വിഡി സതീശൻ

  1. പെട്രോളിന്റെ വിലയിലെ സമര൦ ജനങ്ങളെ ബുദ്ധിമുട്ടിച്ചു൦, തല്ലിതക൪ത്തുമാണെങ്കിൽ ഈ പാ൪ട്ടിക്കെങ്ങനെ മുന്നോട്ടുപോകാനാകു൦. ജനങ്ങളെ ബോധവൽക്കരിക്കുന്നതു൦, ജനങ്ങൾ പ്രതികരിക്കാനുള്ള വേദിയൊരുക്കലുമാണെന്നു നിലനിൽക്കെ അക്രമപ്രവ൪ത്തിനു൦, യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതു൦ ഇവരുടെ വിലപോകുന്നതിനുമാത്രമേ കാരണമാകൂ…

  2. വഴി തടയാൻ പ്രവർത്തകരെ പറഞ്ഞു വിട്ടിട്ട് ഇപ്പോൾ പുകിലായപ്പോൾ അണികളുടെ മേൽ കുറ്റം ചാർത്തി രക്ഷപെടാൻ നോക്കുന്നോ നേതാവേ🤔

Comments are closed.

Back To Top
error: Content is protected !!