ജോജുവിന്റെ കാർ തകർത്ത സംഭവം;കേസിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

ജോജുവിന്റെ കാർ തകർത്ത സംഭവം;കേസിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

കോൺഗ്രസിന്റെ ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. ഇതോടെ കേസിൽ രണ്ടാമത്തെ അറസ്റ്റാണ് രേഖപ്പെടുത്തുന്നത്. നേരത്തെ വൈറ്റില സ്വദേശി ജോസഫിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. എഫ്‌ഐആർ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് ആക്രമണത്തിൽ കാറിന് സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചമുത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഴിതടയൽ സമയത്തിനെതിരെ 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Back To Top
error: Content is protected !!