ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എം. ലിജു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.ആലപ്പുഴയിലെ 9മണ്ഡലങ്ങളില്‍ എട്ടിടത്തും യു.ഡി.എഫ് പരാജയപ്പെട്ടിരുന്നു. അമ്ബലപ്പുഴയില്‍ മത്സരിച്ച ലിജുവും പരാജയത്തിന്റെ കയ്പുനീര് രുചിച്ചു.
രാജിക്കത്ത് കെപിസിസിക്ക് കെെമാറിയതായും എം ലിജു അറിയിച്ചു. ലിജുവിന് പുറമേ കണ്ണൂര്‍, ഇടുക്കി ജില്ലകളിലേയും ഡിസിസി പ്രസിഡന്റുമാര്‍ രാജി സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നു.സതീഷന് പാച്ചേരിയും ഇബ്രാഹീംകുട്ടി കല്ലാറുമാണ് രാജിക്ക് തയറായത്.
അതേസമയം, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മണ്ഢലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന അനില്‍ അക്കര അറിയിച്ചു . താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്പില് തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കെതിരെ വിധി എഴുതി. ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര അഭിപ്രായപ്പെട്ടു.