തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം നടക്കും. ഉച്ചയോടെ ഗവർണറെ കാണും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
ഇടത് മുന്നണിയുടെ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. കക്ഷി നിലയനുസരിച്ച് സി.പി.എമ്മിന് കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാകുമെങ്കിലും പുതിയ ഘടകകക്ഷികള്‍ ഉള്ളതിനാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ ലഭിച്ചയത്ര മന്ത്രിസ്ഥാനം ലഭിക്കില്ല. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. 17 സീറ്റില്‍ വിജയിച്ച സി.പി.ഐയ്ക്ക് നാല് മന്ത്രിമാര്‍ ഇത്തവണയുമുണ്ടാകും. കഴിഞ്ഞ തവണ എല്ലാ ഘടകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കിയെങ്കിലും ഇത്തവണ അതുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.