കൊച്ചി: ബിജെപിയില്‍ നിന്ന് അകന്ന് കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം. പി.കെ. കൃഷ്ണദാസും എ.എന്‍. രാധാകൃഷ്ണനും മേജര്‍ രവിയെ നേരില്‍ കണ്ടതായാണ് വിവരം. ആര്‍എസ്‌എസ് നേതാക്കളും ഇതിനകം മേജര്‍ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ നേരിട്ട അവഗണനയുടെ അതൃപ്തി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന യുഡിഎഫ് യാത്രയ്ക്കിടെ മേജര്‍ രവി രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ടിരുന്നു. വേദിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മേജര്‍ രവി ആഞ്ഞടിക്കുകയും ചെയ്തു. ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോഴായിരുന്നു മേജര്‍ രവി വേദിയിലെത്തുകയും ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ സംസാരിക്കുകയും ചെയ്തത്. ഇത് വാര്‍ത്തയായതോടെ അദ്ദേഹത്തെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനായിരുന്നു നേതാക്കളുടെ ശ്രമം. കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും നാട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് ചില ബിജെപി നേതാക്കളില്‍ നിന്നു ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ മേജര്‍ രവിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗികപക്ഷം രവിയുമായി ചര്‍ച്ചയ്ക്കു തയാറായിട്ടില്ല.