കണ്ണൂര്‍ : പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിനെ മുന്നില്‍ നിര്‍ത്തി യുഡിഎഫ് അക്രമ സമരം അഴിച്ചു വിടുകയാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. ഇല്ലാത്ത ഒഴിവുകളില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി കൊടുക്കാന്‍ പറ്റില്ല. മാനുഷിക പരിഗണന നല്‍കിയാണ് താല്‍ക്കാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. പിഎസ്സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികക്കാരെ നിയമിച്ചിട്ടില്ല. തൊഴില്‍ ഇല്ലായ്മ വര്‍ദ്ധിയ്ക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ നിലപാടുകളായിരുന്നുവെന്നും വിജയരാഘവന് ആരോപിച്ചു.കേന്ദ്ര ഗവണ്മെന്റ് നിയമനം നടത്താതിരിക്കുന്നതില്‍ ആരും പ്രശ്ന മുന്നയിക്കുന്നില്ല. ബാങ്കിംഗ് മേഖലയിലും ഇപ്പോള്‍ നിയമനം നടത്തുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഉള്ള രാഷ്ട്രീയ ആഭാസങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടത്തുന്നതെന്നും കേരളത്തിന്റെ വികസനം തടയുകയാണ് സമര ലക്ഷ്യമെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.