കോ​ഴി​ക്കോ​ട്ട് പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍

കോ​ഴി​ക്കോ​ട്ട് പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ത് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍

കോഴിക്കോട്: കോഴിക്കോട് പ്രതിയെ പിടിക്കാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സിപിഎം നെട്ടൂര്‍ ബ്രാഞ്ച് സെകട്ടറി അശോകന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിന് നേരെ അക്രമം നടന്നത്. ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ അശോകനടക്കം കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. എസ് ഐ ഉള്‍പ്പടെയുള്ള നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എസ് ഐ വിനീഷ്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയായ ആമ്ബാത്ത് അശോകന്‍ എന്നയാളെ തേടിപ്പോയതാണ് പൊലീസ്. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് അ​ശോ​ക​ന്‍.

Back To Top
error: Content is protected !!