Headlines

മാനുഷിക പരിഗണന; കോവിഷീൽഡിന് വില കുറച്ചു, സംസ്ഥാനങ്ങൾക്ക് 300 രൂപ

മാനുഷിക പരിഗണന; കോവിഷീൽഡിന് വില കുറച്ചു, സംസ്ഥാനങ്ങൾക്ക് 300 രൂപ

കോവീഷീൽഡ് വാക്സീന് വില കുറച്ചതായി സീറം ഇൻസ്റ്ററ്റ്യൂട്ട് മേധാവി അദാർ പൂനവാല അറിയിച്ചു. ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയിലേക്കാണ് കുറച്ചത്. മാനുഷിക പരിഗണനവച്ചാണ് സംസ്ഥാന സർക്കാരിന് നൽകുന്ന വാക്സീന്റെ വില കുറയ്ക്കുന്നതെന്ന് അദാർ പൂനാവാല അറിയിച്ചു. സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വാക്സീൻ ഡോസുകളുടെ വിലയിൽ മാത്രമാണ് മാറ്റമുള്ളത്. സ്വകാര്യ സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ, കേന്ദ്ര സർക്കാരിന് ഡോസിന് 150 രൂപ എന്നിങ്ങനെയായിരുന്നു നിരക്കുകൾ പ്രഖ്യാപിച്ചിരുന്നത്. .

error: Content is protected !!