ഒന്നേകാൽ വർഷത്തിന് ശേഷം ഒടുവിൽ മോചനം; സ്വപ്‌ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി

ഒന്നേകാൽ വർഷത്തിന് ശേഷം ഒടുവിൽ മോചനം; സ്വപ്‌ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി

സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. ജാമ്യ ഉപാധികൾ നടപ്പിലാക്കി കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. 25 ലക്ഷം രൂപയും തുല്യതുകയ്‌ക്കുള്ള ആൾജാമ്യവും അടങ്ങുന്ന രേഖകൾ സമർപ്പിച്ചാണ് സ്വപ്‌ന പുറത്തിറങ്ങിയത്. ഔദ്യോഗിക നടപടികൾ പൂർത്തിയായതോടെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും രാവിലെ 11.45ഓടെയായിരുന്നു സ്വപ്‌ന പുറത്തിറങ്ങിയത്. സ്വപ്‌നയുടെ അമ്മ ജയിലിലെത്തി രേഖകൾ കൈമാറിയതിന് പിന്നാലെയാണ് മോചനം. സ്വർണക്കടത്തുമായി എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്നാണ്…

Read More
കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

മലപ്പുറം : രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി റിയാസ് ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊന്നൊത്തലിയെന്ന് അറിയപ്പെടുന്ന റിയാസിന്റെ രണ്ട് സുഹൃത്തുക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്.എടവണ്ണ സ്വദേശി ജയ്‌സൽ, കൊള്ളപ്പാടൻ സ്വദേശി നിസാം എന്നിവരാണ് പിടിയിലായത്. രാമനാട്ടുകര വാഹന അപകട ദിവസം പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയാണ് ഇരുവരും.

Read More
ഡോളര്‍  കേസില്‍ എം. ശിവശങ്കറിന്  ജാമ്യം‍

ഡോളര്‍ കേസില്‍ എം. ശിവശങ്കറിന് ജാമ്യം‍

കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യംഅനുവദിച്ചു . സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.കസ്റ്റഡിയില്‍ വെച്ച്‌ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നായിരുന്നു ശിവശങ്കറിന്റെ വാദം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരില്‍ പ്രമുഖനായ ശിവശങ്കര്‍ അറസ്റ്റിലായി 95 ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. രണ്ട് ലക്ഷം രൂപയും തുല്യ ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്പാകെ ഹാജരാകാനും കോടതി…

Read More
സ്വര്‍ണക്കടത്ത്: കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എം. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.നേരത്തെ ശിവശങ്കറിനെ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ചേര്‍ത്തത്. ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസെടുക്കുകയും…

Read More
ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയം; ഇഡിയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ പിന്മാറി

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയം; ഇഡിയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ പിന്മാറി

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കില്ലെന്ന് ബാലാവകാശ കമ്മീഷന്‍. ബിനീഷിന്റെ കുടുംബം നല്‍കിയ പരിതിയിലെ നടപടിയില്‍ നിന്നാണ് ബാലാവകാശ കമ്മീഷന്‍ പിന്മാറിയത്.ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍നടപടിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പരാതി അന്ന് തന്നെ തീര്‍പ്പാക്കിയെന്നാണ് കമ്മീഷന്റെ വിശദീകരണം. ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനെതിരെ കേസ് എടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിനീഷ് കോടിയേരിയുടെ രണ്ടര…

Read More
ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ങ്ക് ഡി​പ്പോ​സി​റ്റ്, ഭൂ​സ്വ​ത്ത്, സ്വ​ന്തം പേ​രി​ല്‍ ലോ​ക്ക​ര്‍ ഉ​ണ്ടോ എ​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് സ​ഹാ​യം ചെ​യ്ത​തി​ലൂ​ടെ ശി​വ​ശ​ങ്ക​ര്‍ സാ​മ്ബ​ത്തി​ക​നേ​ട്ടം ഉ​ണ്ടാ​ക്കി​യോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.അ​തേ​സ​മ​യം, ലൈ​ഫ്മി​ഷ​ന്‍ ഇ​ട​പാ​ടി​ലെ ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ച്‌ യു.​വി. ജോ​സ്, സ​ന്തോ​ഷ് ഈ​പ്പ​ന്‍ എ​ന്നി​വ​രെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

Read More
എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍  പ്രവേശിപ്പിച്ച എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെത്തിച്ച ശിവശങ്കറിനെ ന്യൂറോളജി വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് മാറ്റി. വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ഇതിനാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശിവശങ്കറിന്റെ നട്ടെല്ലിന്റെ കശേരു പരിശോധന നടത്തും. കഴിഞ്ഞ ദിവസം കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. രക്ത സമ്മര്‍ദ്ദം നിയന്ത്രണ വിധേയമാണ് എന്നാണ് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍…

Read More
മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുത്തത്. വിദേശത്ത് നിന്നെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് പ്രജീഷുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പരിശോധനകൾക്കാണ് മൊബൈൽ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.  പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ കെടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദമായ മൊഴി…

Read More
Back To Top
error: Content is protected !!