കൊച്ചി: എം. ശിവശങ്കറിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു. ബാങ്ക് ഡിപ്പോസിറ്റ്, ഭൂസ്വത്ത്, സ്വന്തം പേരില്‍ ലോക്കര്‍ ഉണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കര്‍ സാമ്ബത്തികനേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.അതേസമയം, ലൈഫ്മിഷന് ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് യു.വി. ജോസ്, സന്തോഷ് ഈപ്പന് എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.