പയ്യോളി : നവീകരിച്ച നഗരസഭ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടത്തും. രണ്ടുകോടിരൂപ ചെലവഴിച്ചാണ് നിലവിലുള്ള കെട്ടിടത്തിന്റെ മുഖച്ഛായ മാറ്റിയത്. ഒരുകോടിരൂപ പുതിയ നഗരസഭകൾക്ക് ഭൗതികസാഹചര്യമൊരുക്കുന്നതിന് സർക്കാർ അനുവദിച്ചതും ഒരുകോടി നഗരസഭയുടെ തനത്ഫണ്ടിൽ നിന്നുമാണ് ചെലവഴിച്ചത്. യു.എൽ.സി.സി.എസാണ് കെട്ടിടം നിർമിച്ചത്. നിർമാണം പൂർത്തിയാക്കിയ 250 വീടുകളുടെ താക്കോൽ കൈമാറ്റവും നടത്തും. ലൈഫ്, പി.എം.എ.വൈ. പദ്ധതിയിലാണ് വീടുകൾ നിർമിച്ചത്. അഞ്ചുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ കെട്ടിട ഉദ്ഘാടനം നടത്തും. വീടുകളുടെ താക്കോൽ കെ. മുരളീധരൻ എം.പി. കൈമാറും. കെ. ദാസൻ എം.എൽ.എ. അധ്യക്ഷനാകും.
