മും​ബൈ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​കള്‍ അറസ്റ്റില്‍

മും​ബൈ​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​കള്‍ അറസ്റ്റില്‍

മും​ബൈ : മും​ബൈ​യി​ല്‍ മതിയായ രേഖകള്‍ ഇല്ലാതെ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​ന്ന ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു . 15 അം​ഗ സം​ഘ​ത്തെ​യാ​ണ് ന​യ ന​ഗ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.സം​ഘ​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളും ഉള്‍പ്പടുന്നുണ്ടെന്നാണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. ഈ ​സം​ഘാം​ഗ​ങ്ങ​ളു​ടെ ആ​രു​ടെ​യും കൈ​വ​ശം വി​സ​യോ മ​റ്റ് എ​ന്തെ​ങ്കി​ലും രേ​ഖ​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പറഞ്ഞു .പാ​സ്പോ​ര്‍​ട്ട് ആ​ക്‌ട് പ്ര​കാ​രം ഇ​വ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Back To Top
error: Content is protected !!