കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

മലപ്പുറം : രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി റിയാസ് ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊന്നൊത്തലിയെന്ന് അറിയപ്പെടുന്ന റിയാസിന്റെ രണ്ട് സുഹൃത്തുക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്.എടവണ്ണ സ്വദേശി ജയ്‌സൽ, കൊള്ളപ്പാടൻ സ്വദേശി നിസാം എന്നിവരാണ് പിടിയിലായത്. രാമനാട്ടുകര വാഹന അപകട ദിവസം പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയാണ് ഇരുവരും.

Back To Top
error: Content is protected !!