
ഹാരി രാജകുമാരനും മേഗനും വേർപിരിഞ്ഞോ?
ലണ്ടൻ: സദാ വാർത്തകളിൽ നിറയുന്ന സെലിബ്രിറ്റി രാജദമ്പതികളാണ് ഹാരി രാജകുമാരനും നടി മേഗൻ മാർക്കിളും. രാജകുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് ഇരുവരും ഇപ്പോൾ യു.എസിലാണ് താമസിക്കുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. എന്നാൽ ഇരുവരും വേർപിരിഞ്ഞതായും, രണ്ടിടങ്ങളിലാണ് ജീവിക്കുന്നത് എന്നുമാണ്അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ന്യൂയോർക്ക് അടക്കമുള്ള സ്ഥലങ്ങളിലേക്ക് അടുത്തിടെ ഹാരി നടത്തിയ ചില സോളോ ട്രിപ്പുകൾ വേർപിരിയൽ റിപ്പോർട്ടിന് കൂടുതൽ ബലം നൽകി. യു.കെ, ലെസോതോ എന്നിവിടങ്ങളിലേക്ക് ഹാരി യാത്രകൾ നടത്തിയെന്നും അപ്പോഴൊക്കെ അദ്ദേഹത്തെ ഏറെ സന്തോഷവാനായി…