പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ; പത്ത് ദിവസം പര്യടനം

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ; പത്ത് ദിവസം പര്യടനം

കൽപറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. മണ്ഡലത്തിൽ നിലവില്‍ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്ത് തല കൺവെൻഷനുകൾ തുടക്കമിട്ടിട്ടുണ്ട്. 5 ലക്ഷം ഭൂരിപക്ഷം മുന്നിൽ കണ്ടാണ് പ്രവർത്തനം. പ്രിയങ്ക എത്തുന്നതോടെ റോഡ‍് ഷോയും ആരംഭിക്കും.

വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പ്. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം വൈകാതെയുണ്ടാകും.

Back To Top
error: Content is protected !!