ലൈംഗികമായി അധിക്ഷേപിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി സാന്ദ്രാ തോമസ്

ലൈംഗികമായി അധിക്ഷേപിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി സാന്ദ്രാ തോമസ്

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും, ഭാരവാഹികൾ നിന്ന് മോശം അനുഭവം നേരിട്ടുവെന്നും നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എഴുതിയ പരാതി കത്തിൽ നടി പറയുന്നു.

ലൈംഗിക ചുവയോടെ സ്ത്രീകളെ കാണുന്നവർ നേതൃത്വത്തിലുള്ള സംഘടനയെ വനിതാ നിർമാതാവായ താൻ എങ്ങനെ ധൈര്യപൂർവം സമീപിക്കും? .ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അസോസിയേഷൻ കയ്യും കെട്ടി നോക്കി നിൽക്കുന്നു.

നിയമനടപടികൾ ആരംഭിച്ച ഘട്ടത്തിൽ പ്രതികാരം നടപടികൾ ഉണ്ടാകുമോ എന്ന് ഭയക്കുന്നു. ഭരണ സമിതി പിരിച്ചുവിട്ട് വനിതകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം . സിനിമാ സംഘടനകളുടെ നേതൃത്വത്തിൽ 50 ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തണമെന്നും സാന്ദ്ര കത്തില്‍ ആവശ്യപ്പെട്ടു.

Back To Top
error: Content is protected !!