admin

രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബം​ഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി. ഹേമക്കമ്മിറ്റി റിപ്പോർട്ട് പുറത്തായതിന് പിന്നാലെ വന്ന ആദ്യ ആരോപണങ്ങളിൽ ഒന്നായിരുന്നു പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായിരുന്ന രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതി. ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ മുൻകൂർ ജാമ്യത്തിനായാണ് രഞ്ജിത്ത് ഹർജി നൽകിയത്. നടി വെളിപ്പെടുത്തിയത്, രഞ്ജിത്തിൻ്റെ സിനിമയായ പാലേരിമാണിക്യത്തിൽ…

Read More
തൃശൂരിൽ എച്ച്1എൻ1 ബാധിച്ച സ്ത്രീ മരിച്ചു

തൃശൂരിൽ എച്ച്1എൻ1 ബാധിച്ച സ്ത്രീ മരിച്ചു

തൃശൂർ: എറവ് സ്വദേശിനി എച്ച്1എൻ1 ബാധിച്ചു മരിച്ചു. ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മീന (62) ആണു മരിച്ചത്.സംസ്ഥാനത്ത് മഴ കടുത്തതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. എന്താണ് എച്ച്1 എന്‍1? ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി…

Read More
ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറിനരികെ  മക്കയിൽ വാഹനാപകടത്തിൽ മരിച്ച മകനും അന്ത്യവിശ്രമം

ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറിനരികെ മക്കയിൽ വാഹനാപകടത്തിൽ മരിച്ച മകനും അന്ത്യവിശ്രമം

മക്ക: ഇക്കഴിഞ്ഞ വ്യാഴാഴ്ച ത്വാഇഫിൽ നിന്നും 200 കിലോമീറ്റർ അകലെ റിദ് വാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് റിയാസിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി. ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെ മിനയിൽ വെച്ച് കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് മാസ്റ്ററുടെ ഖബറിനടുത്തായി ജന്നത്തുൽ മഹല്ല മഖ്‌ബറയിൽ തന്നെയാണ് കുടുംബത്തിന്റെ ആഗ്രഹപ്രകാരം റിയാസിന്റെയും മൃതദേഹം ഖബറടക്കിയത്. പിതാവിന്റെ ഖബറടക്കത്തിനായി കുവൈത്തിൽനിന്ന് കുടുംബസമേതം എത്തിയതായിരുന്നു മക്കളായ റിയാസും സഹോദരൻ സൽമാനും….

Read More
ഭാരം കുറയ്ക്കുന്നത് എളുപ്പമല്ല , മെഡൽ മത്സരത്തലേന്ന് ഒരുപോള കണ്ണടയ്ക്കാതെ മൂന്നരക്കിലോ കുറച്ചു- അമൻ

ഭാരം കുറയ്ക്കുന്നത് എളുപ്പമല്ല , മെഡൽ മത്സരത്തലേന്ന് ഒരുപോള കണ്ണടയ്ക്കാതെ മൂന്നരക്കിലോ കുറച്ചു- അമൻ

ന്യൂഡൽഹി: 2024 പാരീസ് ഒളിമ്പിക്‌സിൽ 100 ഗ്രാം അധിക ഭാരത്തിന്റെ പേരിലാണ് ഇന്ത്യയുടെ അഭിമാന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഫൈനൽ മത്സരവും അതുവഴി ഉറപ്പായ വെള്ളി മെഡലും നഷ്ടമായത്. അതേസമയം തലേരാത്രി മുഴുവൻ കിണഞ്ഞു ശ്രമിച്ചിട്ടും 50 കിലോഗ്രാം ശരീരഭാരത്തിലേയ്ക്ക് എത്താൻ വിനേഷിന് കഴിഞ്ഞില്ല. മത്സരത്തിൽ നടത്തിയ ഭാരപരിശോധനയിൽ 100 ഗ്രാം മാത്രം അധികമുണ്ടായതിന്റെ പേരിൽ ഫൈനൽ യോഗ്യത നഷ്ടമാവുകയായിരുന്നു. അതേസമയം ഭാരം കുറയ്ക്കുക എന്നത് ചില്ലറ പണിയല്ലെന്നാണ് പാരീസിലെ വെങ്കല മെഡൽ ജേതാവ് അമൻ…

Read More
ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ്

ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്‌ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഹസീനയ്ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി. ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ കമൽ, മുൻ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ ചൗധരി അബ്‌ദുല്ല അൽ മാമൂൻ എന്നിവരുൾപ്പെടെ ആറുപേരാണ് കേസിലെ പ്രതികൾ….

Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തിലെ പരാതി; ഹൈക്കോടതി അടുത്തമാസം വാദംകേള്‍ക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തിലെ പരാതി; ഹൈക്കോടതി അടുത്തമാസം വാദംകേള്‍ക്കും

എന്‍സിപി നേതാവായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് സ്വര്‍ണവായ്പയും വാഹനവായ്പയും അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ചട്ടവിരുദ്ധമായി മന്ത്രിസഭ അനുവദിച്ചതാണ് പരാതിക്കാധാരം കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ…

Read More
അസിഡിറ്റിയെ അകറ്റാൻ കുറച്ച് എളുപ്പവഴികൾ

അസിഡിറ്റിയെ അകറ്റാൻ കുറച്ച് എളുപ്പവഴികൾ

ഉദര ഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. നിങ്ങൾ തെറ്റായ ഭക്ഷണം കഴിച്ചാൽ അവസ്ഥ വഷളാകുമെന്നത് പലർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നിരുന്നാലും, ഈ പ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ബുദ്ധിപൂർവ്വമായ ഭക്ഷണക്രമം നിങ്ങളെ സഹായിക്കും. അസിഡിറ്റി തടയുന്നതിന് കഴിക്കാം ഈ ഭക്ഷണങ്ങൾ. തണുത്ത പാൽ അസിഡിറ്റിയെ ചെറുക്കുന്നതിനുള്ള ഏറ്റവും ലളിതമായ വീട്ടുവൈദ്യമാണ് തണുത്ത പാൽ. നിങ്ങൾ ലാക്ടോസ് അസഹിഷ്ണുത…

Read More
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ; ലണ്ടനിലേക്ക് ഉടൻ പുറപ്പെടും

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ; ലണ്ടനിലേക്ക് ഉടൻ പുറപ്പെടും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഹസീനയെ സ്വീകരിച്ചു. അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ സഹോദരിക്കൊപ്പമാണ് 76-കാരിയായ ഹസീന രാജ്യംവിട്ടത്. അതേസമയം, ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ…

Read More
Back To Top
error: Content is protected !!