admin

ഉത്തർപ്രദേശിലെ വമ്പന്‍ പെൺവാണിഭ സംഘം പിടിയിൽ

ഉത്തർപ്രദേശിലെ വമ്പന്‍ പെൺവാണിഭ സംഘം പിടിയിൽ

വാരാണസി(ഉത്തര്‍പ്രദേശ്): ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വമ്പന്‍ പെണ്‍വാണിഭസംഘത്തെ പോലീസ് പിടികൂടി. വാരാണസി സിഗ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍നിന്നാണ് പത്ത് സ്ത്രീകളും 11 പുരുഷന്മാരും ഉള്‍പ്പെടെ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാശി സോണ്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നീതു കുമാരി കഡിയാന്റെ നേതൃത്വത്തില്‍ ഛേത്ഗഞ്ച്, സിഗ്ര പോലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം വലയിലായത്. സിഗ്ര സ്റ്റേഷന്‍ പരിധിയിലെ മല്‍ദാഹിയയിലുള്ള ‘രഞ്ജിത്’ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ്…

Read More
അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടിൽ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം. കുട്ടികളടക്കം 24 പേരാണ് ക്യാമ്പിൽ കഴിയുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ക്യാമ്പ്. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ് കുമാറിനാണ് മേൽനോട്ട ചുമതല. നാല് കുടുംബങ്ങളാണ് ഏറാട്ട്കുണ്ട് സങ്കേതത്തില്‍ താമസമുണ്ടായിരുന്നത്. ഇവരെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. താഴെയുള്ള ക്യാമ്പുകളിലേക്ക് ഇവരെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അട്ടമലയിലെ ക്യാമ്പില്‍ തന്നെ തുടരാനാണ് ഇവരുടെയും താല്‍പര്യം. ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്ന്…

Read More
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു. കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. തോടിന്റെ തമ്പാനൂർ കൂടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതല ഗണേശനായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ​ ജോയി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം വലിയ വിവാദമായിരുന്നു​. തോട് വൃത്തിയാക്കലുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവെയും പരസ്പരം പഴിചാരിയിരുന്നു. മാലിന്യം നീക്കി തോട്…

Read More
വിവാഹസമയത്തെ ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്‍

വിവാഹസമയത്തെ ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്‍

കൊച്ചി: വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണെമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്. എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല….

Read More
ഷിരൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും: എം കെ രാഘവന്‍ എം പി

ഷിരൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും: എം കെ രാഘവന്‍ എം പി

കര്‍ണാടക: ഷിരൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എം കെ രാഘവന്‍ എം പി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വിഷയം സംസാരിക്കുമെന്നും എം പി കൂട്ടിച്ചേര്‍ത്തു. തിരച്ചില്‍ ശക്തമായിത്തന്നെ തുടരുമെന്ന് കാര്‍വാര്‍ എം ല്‍ എ സതീഷ് സെയില്‍ അറിയിച്ചു. ഹിറ്റാച്ചി ബൂമിന്റെ തകരാറുകള്‍ പരിഹരിച്ച് ധൗത്യത്തിനായി ഉടന്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള പുതിയ സംഗം ഇന്ന് ഉച്ചയോടെ എത്തും , അദ്ദേഹത്തിന്റെ…

Read More
ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ

ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ

ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ഒലിച്ച് ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ. സ്‌ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒഴുകിപ്പോയ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചില്ല. അതേ സമയം, മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. തടി ലോറി കയറ്റി വന്ന ലോറിയുടെ ഡ്രൈവറായിരുന്നു അര്‍ജുന്‍. ലോറിയും ഇതുവരെയും കണ്ടെത്തിയിട്ടില്ല. റോഡില്‍ മണ്ണിനടിയില്‍ ലോറിയില്ലെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണ് ഒഴുകി വീണ…

Read More
മുകേഷ് അംബാനിയുടെ വാഗ്ദാനം: 56 കോടിയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം ഉടന്‍ ഗുരുവായൂരില്‍

മുകേഷ് അംബാനിയുടെ വാഗ്ദാനം: 56 കോടിയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണം ഉടന്‍ ഗുരുവായൂരില്‍

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണത്തിന് അനുമതി. മന്ത്രി വി.എന്‍ വാസവന്‍ ഈ മാസം 30 ന് ആശുപത്രിയുടെ തറക്കല്ലിടല്‍ നിര്‍വഹിക്കും. ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് ഭാഗത്ത് രണ്ടരയേക്കറിലാണ് ആശുപത്രി ഉയരുക. റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി ആശുപത്രി നിര്‍മാണത്തിനായി 56 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. 2022 സെപ്റ്റംബറില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം തുക വാഗ്ദാനം ചെയ്തത്. ആശുപത്രിയുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചതായി അംബാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്….

Read More
25 കോടിയുടെ ബാര്‍ കോഴയെന്ന് കെ. സുധാകരന്‍; മന്ത്രി എം.ബി. രാജേഷ് രാജിവെക്കണം

25 കോടിയുടെ ബാര്‍ കോഴയെന്ന് കെ. സുധാകരന്‍; മന്ത്രി എം.ബി. രാജേഷ് രാജിവെക്കണം

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് 25 കോടിയുടെ വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യം നയം നടപ്പിലാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉടനടി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 900 ബാറുകളില്‍ നിന്ന് 2.5 ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഐ.ടി പാര്‍ക്കുകളില്‍ മദ്യം വിൽക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി…

Read More
Back To Top
error: Content is protected !!