
മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. അഞ്ചു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ കാര്യമായ മാറ്റമില്ലെന്നാണ് വിവരം. ഒന്നാം തീയതിയിൽ ഡ്രൈ ഡേ തുടരാനാണ് സാധ്യത. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിയനുകളും എതിർപ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയുടെ തലേദിവസം മദ്യവിൽപ്പന കൂടുന്നതിനാൽ സർക്കാരിനും കാര്യമായ നഷ്‌ടമില്ല. ഐടി പാർക്കുകളിൽ മദ്യ വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷത്തെ നയത്തിൽ തീരുമാനം…