
ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി; സർക്കാർ പൂർണപരാജയം- വിഡി സതീശൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിഡി സതീശൻ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി ആണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കാസർഗോഡ് കുഴിമന്തി കഴിച്ചതിന് ശേഷം ഭക്ഷ്യവിഷബാധയെ തുടർന്ന് പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് വിഡി സതീശന്റെ പ്രതികരണം. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടർന്ന് രണ്ടു മരണങ്ങളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. എല്ലാ ദിവസവും റിപ്പോർട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്‌ഥയിലേക്ക്…