വീട്ടിലേക്ക് വരുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചത് മോഷണം ആരോപിച്ച്‌; മതം തിരിച്ചറിയാൻ തുണിയഴിച്ചുള്ള പരിശോധനയും; വിചിത്ര സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ

വീട്ടിലേക്ക് വരുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചത് മോഷണം ആരോപിച്ച്‌; മതം തിരിച്ചറിയാൻ തുണിയഴിച്ചുള്ള പരിശോധനയും !

ഭോപ്പാല്‍: മോഷണം ആരോപിച്ച്‌ മധ്യപ്രദേശില്‍ ദലിത് യുവാവിന് ക്രൂര മർദ്ദനം. ഖാര്‍ഗോണ്‍ ജില്ലയിലെ നിംറാനിയിലാണ് ആദിത്യ റോക്‌ഡെ എന്ന ദലിത് യുവാവിന് ക്രൂരമര്‍ദനമേറ്റത്. ആക്രമണത്തിനിടെ യുവാവിന്റെ മതം തിരിച്ചറിയാനായി തുണിയഴിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം പുറം ലോകം അറിയുന്നത്. ജില്ലാ പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം യുവാവിനെ ഖല്‍താങ്ക പൊലീസ് ജയിലിലിടുകയായിരുന്നു. പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാജേന്ദ്ര സിങ് ബാഗേലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് ധരംവീര്‍ സിങ് അറിയിച്ചു. അക്രമികളെ പിടികൂടുന്നതിനു പകരം യുവാവിനെ ജയിലിലടച്ച സംഭവവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലേക്ക് വരുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചത് മോഷണം ആരോപിച്ച്‌; മതം തിരിച്ചറിയാൻ തുണിയഴിച്ചുള്ള പരിശോധനയും; വിചിത്ര സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ

മകന്‍ കാല്‍ഘട്ടില്‍ ജോലിക്കു പോയതായിരുന്നുവെന്നും വീട്ടിലേക്ക് മടങ്ങിവരും വഴി ഒരുസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നും ആദിത്യയുടെ അമ്മ ഭഗവതി റോക്‌ഡെ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. മുസ്‌ലിമാണോ എന്ന് പരിശോധിക്കാന്‍ മകന്റെ വസ്ത്രം അഴിക്കുകയും ചെയ്തതായും അവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Back To Top
error: Content is protected !!