മലയാള സിനിമയിലെ യുവതാരമാണ് ഷെയ്ന്‍ നിഗം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടേയും സിനിമകളിലൂടേയും വളരെ പെട്ടെന്നു തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ഷെയ്ന്‍ നിഗത്തിന് സാധിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളത്തിലെ മുന്‍നിര നായികനായി മാറിയിരിക്കുകയാണ് ഷെയ്ന്‍. മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായ അബിയുടെ മകനായ ഷെയ്ന്‍ തന്റെ കരിയറില്‍ ഒരുപാട് വെല്ലുവിളികള്‍ മറി കടന്നാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്.
ഇപ്പോഴിതാ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുകയാണ്. താരം കഞ്ചാവിന് അടിമയാണെന്നാണ് സംവിധായകൻ പറയുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിനേശിന്റെ വെളിപ്പെടുത്തൽ.
അബിയുടെ സ്വഭാവം തന്നെയാണ് മകനും ലഭിച്ചതെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ മിമിക്രി വഴി രക്ഷപ്പെട്ടവരാണ്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ രക്ഷപ്പെടാത്തത് അബി മാത്രമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്വഭാവമാണ് അതിന് കാരണമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു.
ഷെയിന്‍ കഞ്ചാവിന് അടിമയാണെന്നും അഹങ്കാരിയാണെന്നും ശാന്തിവിള ദിനേശ് വിമര്‍ശിച്ചു. ഒരിക്കല്‍ ഹോട്ടല്‍ മുറിയില്‍ കിടന്ന് ബഹളമുണ്ടാക്കിയതിന് ഹോട്ടല്‍ മുതലാളി സൗണ്ട് കുറയ്ക്കണമെന്ന് പറഞ്ഞു. ആ ഒരു കാര്യത്തിന് ഹോട്ടലിലെ മുഴുവന്‍ എ.സിയുടെയും സര്‍ക്യൂട്ട് ഷെയ്ന്‍ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
കാരവന്‍ ഇല്ലാതിരുന്ന കാലത്ത് മതിലിന്റെ സൈഡില്‍ പായ് വിരിച്ച് കിടന്നുറങ്ങിയ നസീറും ജയനും ജീവിച്ച മലയാള സിനിമയില്‍ ഇന്ന് കാരവന്‍ ഇല്ലാതെ ഷെയ്‌നെ പോലെയുള്ളവര്‍ അഭിനയിക്കാന്‍ വരില്ലെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു. കാരവനില്‍ ഷെയ്ന്‍ മിക്കപ്പോഴും കഞ്ചാവ് വലിച്ചാണ് ഇരിക്കുന്നത്. സഹതാരങ്ങള്‍ പലപ്പോഴും ഷെയ്‌നെ കാത്തിരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരിയറില്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ട ഷെയ്ന്‍ നിഗം ഒരിടവേളയ്ക്ക് ശേഷം ഭൂതകാലം എന്ന സിനിമയുമായി ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു. അമ്മ-മകന്‍ ബന്ധത്തെക്കുറിച്ച് സംസാരിച്ച സൈക്കോളജിക്കല്‍ ത്രില്ലറായ ഭൂതകാലം വലിയ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. രേവതിയായിരുന്നു ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ അമ്മയായി എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയുമായിരുന്നു ഷെയ്ന്‍ നിഗം.
വെയിലിന്റെ ചിത്രീകരണം മുതല്‍ റിലീസ് വരെ പല തരത്തിലുള്ള വിവാദങ്ങളും അരങ്ങേറിയിരുന്നു. നിര്‍മ്മാതാവ് ജോബി ജോര്‍ജും ഷെയ്ന്‍ നിഗവും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളും സിനിമയുടെ ചിത്രീകരണത്തെ വൈകിപ്പിച്ചിരുന്നു.