admin

‘ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ  പണം നൽകിയത് ടവ്വലിൽ പൊതിഞ്ഞ്’; കെ സുരേന്ദ്രൻ  ഹോട്ടല്‍ മുറിയില്‍ വെച്ച് നല്‍കിയ പണം താന്‍ നേരിട്ടുകണ്ടുവെന്ന് പ്രസീത അഴീക്കോട്

‘ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പണം നൽകിയത് ടവ്വലിൽ പൊതിഞ്ഞ്’; കെ സുരേന്ദ്രൻ ഹോട്ടല്‍ മുറിയില്‍ വെച്ച് നല്‍കിയ പണം താന്‍ നേരിട്ടുകണ്ടുവെന്ന് പ്രസീത അഴീക്കോട്

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ നിർണായക വഴിത്തിരിവ്. ഹോട്ടൽ മുറിയിൽ വെച്ച് സുരേന്ദ്രൻ ജാനുവിന് നൽകിയ പണം താൻ നേരിട്ടുകണ്ടുവെന്ന് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് മൊഴി നൽകി. നേരത്തേ പണം കൈമാറുന്നത് താൻ കണ്ടെന്ന് പറയാൻ ഇവർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിലാണ് പ്രസീത മൊഴി മാറ്റിയത്. ക്രൈബ്രാഞ്ചിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തുന്നത്. ടവ്വലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം എന്നാണ് പ്രസീത പറയുന്നത്.’ജാനുവിനെ കാണാനായി…

Read More
യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി; രണ്ടു വൈസ് പ്രസിഡന്റുമാർക്ക് സസ്പെൻഷൻ

യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി; രണ്ടു വൈസ് പ്രസിഡന്റുമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി. രണ്ടു വൈസ് പ്രസിഡന്റുമാർക്ക് സസ്പെൻഷൻ. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു അറിയിച്ചു. സംഘടനാ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ്…

Read More
ബൂസ്റ്റർ ഡോസിനും കോവിഡിനെ ചെറുക്കാനാകില്ലേ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ…

ബൂസ്റ്റർ ഡോസിനും കോവിഡിനെ ചെറുക്കാനാകില്ലേ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ…

കോവിഡ് ബൂസ്റ്റർ ഡോസിനും കാലാവധിയുണ്ടെന്ന് പഠന റിപ്പോർട്ട്. മുതിർന്നവരിൽ കോവി‍ഡ് ബൂസ്റ്റർ ഡോസ് എടുത്ത് മൂന്നു മാസത്തിനുള്ളിൽ ഒമിക്രോൺ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആൻറിബോഡികളുടെ തോത് കുറയുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്. സെൽ റിപ്പോർട്സ് മെഡിസിൻ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഗവേഷണത്തിൻറെ ഭാഗമായി അമേരിക്കയിൽ സിംഗിൾ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മിക്സ് ആൻഡ് മാച്ച് അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകി. ചിലർക്ക് അവർ നേരത്തെ…

Read More
അനധികൃത ഖനനത്തിനെതിരെ സമരം; സന്യാസി സ്വയം തീകൊളുത്തി

അനധികൃത ഖനനത്തിനെതിരെ സമരം; സന്യാസി സ്വയം തീകൊളുത്തി

രാജസ്ഥാനിൽ സന്യാസി സ്വയം തീകൊളുത്തി. ഭരത്പൂരിലെ ഡീഗിൽ അനധികൃത ഖനനത്തിനെതിരെ സമരം ചെയ്യുന്ന സന്യാസിയാണ് തീകൊളുത്തിയത്. പോലീസ് എത്തിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം ഉണ്ടായത്. എന്നാൽ ഇപ്പോഴാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. ഭരത്പൂരിലെ ഡീഗിൽ ആണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സന്യനിമാരുടെ നേതൃത്വത്തിൽ പ്രദേശത്തെ അനധികൃത ഖനനത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായി നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അവിടെയുള്ള മൊബൈൽ ടവറിനു മുകളിൽ അടക്കം കയറി സന്യാസിമാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പോലീസ് അധികൃതരുമായും ജില്ലാ…

Read More
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രിയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രിയിൽ

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രിയിൽ. കടുത്ത വയറുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അണുബാധയുണ്ടായതാണ് ഭഗവന്ത് മാന് വയറുവേദനയുണ്ടാകാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

Read More
പത്ത് ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ; അറസ്റ്റിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിടുന്ന സംഘത്തിലെ പ്രധാന കണ്ണികൾ

പത്ത് ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ; അറസ്റ്റിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിടുന്ന സംഘത്തിലെ പ്രധാന കണ്ണികൾ

കോഴിക്കോട്: പത്ത് ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് കുന്ദമംഗലത്ത് നിന്ന് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും എന്നാണ് എക്സൈസ് സംഘം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് വിൽപ്പന നടത്താനായി എത്തിച്ച 36 പൊതി കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയിലായി. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുൻ (21)…

Read More
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫീസിൽ താത്കാലിക നിയമനം

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫീസിൽ താത്കാലിക നിയമനം

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫീസിൽ അസ്ഥിവൈകല്യമുള്ള ഉദ്യോഗാർഥികൾക്ക് കോൺഫഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ താത്കാലിക നിയമനം. പ്ലസ്ടു, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), വേഡ് പ്രോസസിങ് (ലോവർ) അല്ലെങ്കിൽ വി.എച്ച്.എസ്.ഇ ഓഫീസ്

Read More
കാറിനുള്ളിൽ തീയിട്ടു ആത്മഹത്യയ്ക്കു ശ്രമിച്ച  വ്യവസായി വെന്തുമരിച്ചു; ഭാര്യയും മകനും പുറത്തുചാടി

കാറിനുള്ളിൽ തീയിട്ടു ആത്മഹത്യയ്ക്കു ശ്രമിച്ച വ്യവസായി വെന്തുമരിച്ചു; ഭാര്യയും മകനും പുറത്തുചാടി

മഹാരാഷ്ട്രയിലെ നാഗ്പുരിൽ കുടുംബത്തോടൊപ്പം കാറിനുള്ളിൽ തീയിട്ടു ആത്മഹത്യയ്ക്കു ശ്രമിച്ച വ്യവസായി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ്പുർ സ്വദേശി രാംരാജ് ഭട്ട് (58) ആണ് മരിച്ചത്. ഭാര്യ സംഗീത ഭട്ട് (57), മകൻ നന്ദൻ (25) എന്നിവരെ

Read More
Back To Top
error: Content is protected !!