വയോധികയെ പതിനാലുകാരൻ പീഡിപ്പിച്ചത് കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും; ഇടുക്കിയിൽ നടന്നത് കേരളത്തെ ഞെട്ടിക്കുന്ന ക്രൂരത

വയോധികയെ പതിനാലുകാരൻ പീഡിപ്പിച്ചത് കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും; ഇടുക്കിയിൽ നടന്നത് കേരളത്തെ ഞെട്ടിക്കുന്ന ക്രൂരത

ഇടുക്കി: കേരളത്തെ നടുക്കുന്ന സംഭവമാണ് ഇടുക്കിയിലെ വണ്ടന്മേട്ടിൽ ബുധനാഴ്ച നടന്നത്. പതിനാലുകാരനായ ആൺകുട്ടിയാണ് 7കാരിയായ വയോധികയെ ക്രൂര പീഡനത്തിനിരയാക്കിയത്. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്ഥലത്താണ് സംഭവം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്.

വയോധികയുടെ വീടിന്റെ സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരൻ ഇവിടെയെത്തുമ്പോൾ ഇവർ കട്ടിലിൽ ഇരിക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം.

ഈ സമയം വൃദ്ധയുടെ മരുമകൻ വീട്ടിലെത്തി. സംഭവം കണ്ട ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ പോലീസിന് കൈമാറി. കുട്ടി ഈ വർഷം സ്ക്കൂളിൽ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രായ പൂർത്തിയാകാത്ത ആളായായതിനാൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. നാളെ കുട്ടിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.

The post വയോധികയെ പതിനാലുകാരൻ പീഡിപ്പിച്ചത് കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും; ഇടുക്കിയിൽ നടന്നത് കേരളത്തെ ഞെട്ടിക്കുന്ന ക്രൂരത appeared first on Media Mangalam.

Back To Top
error: Content is protected !!