ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; അപകടം ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴി

ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; അപകടം ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴി

വടക്കാഞ്ചേരി: ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് നവജാതശിശു മരിച്ചു. വടക്കാഞ്ചേരി സ്വദേശി ഷെഫീഖ്, അൻഷിദ ദമ്പതികളുടെ മകൻ ആണ് മരിച്ചത്. ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് അപകടത്തിൽ മരിച്ചത്. ഇരട്ടക്കുഞ്ഞുങ്ങളുമായി ചികിത്സയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.

തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ വെച്ച് ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആംബുലൻസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

The post ആംബുലൻസ് കെഎസ്ആർടിസി ബസിലിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; അപകടം ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴി appeared first on Media Mangalam.

Back To Top
error: Content is protected !!