- ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും എതിരേ കേസ്; വധശ്രമം, ഗൂഢാലോചന വകുപ്പുകൾ ചുമത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേ കേസെടുത്തു. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇ.പിക്കെതിരേ വലിയതുറ പോലീസ് ചുമത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ നിർദേശപ്രകാരമാണ് കേസെടുത്തത്.
2. സഭയുടെയും സ്ത്രീത്വത്തിന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നത്; സ്പീക്കറുടെ റൂളിങ്ങും എം.എം മണിയുടെ നിലപാടും സ്വാഗതാർഹമെന്ന് കെകെ രമ
തനിക്കെതിരായ വിവാദ പ്രസ്താവനയിൽ സ്പീക്കർ എം.ബി രാജേഷിന്റെ റൂളിങ്ങും തുടർന്ന് പരാമർശം പിൻവലിച്ച എം.എം മണിയുടെ നിലപാടും സ്വാഗതാർഹമെന്ന് കെ.കെ രമ എം.എൽ.എ. സ്പീക്കർ ഇത് സംബന്ധിച്ചു നടത്തിയ വിശദീകരണം ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതും, സഭയുടെയും, സ്ത്രീത്വത്തിന്റെ ആകെയും അന്തസ്സുയർത്തിപ്പിടിക്കുന്നതുമാണെന്നും രമ പറഞ്ഞു.
പ്രതിഷേധങ്ങളുടെ ഭാഗമായി എം.എം.മണി എം.എൽ.എയ്ക്കെതിരെ നടന്ന അപമാനകരമായ ആവിഷ്കാരങ്ങളും പരാമർശങ്ങളുമെല്ലാം ഉത്തരവാദപ്പെട്ടവർ ഒട്ടും താമസമില്ലാതെ പിൻവലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തുവെന്നതിനേയും അഭിനന്ദിക്കുകയാണെന്നും കെ കെ രമ പറഞ്ഞു.
3. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ചു
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ചതിനെ സ്വാഗതം ചെയ്‌ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. മുഖ്യമന്ത്രി സമസ്തയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചെന്നു സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തുടർനടപടികൾ വേഗത്തിലാക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു.
നിയമനം പിഎസ്‌സിക്കു വിടില്ലെന്ന് ഉറപ്പുനല്‍കുമ്പോഴും പകരം സംവിധാനം എന്തെന്നു വ്യക്തമാക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിയമഭേഗഗതി കൊണ്ടുവരും മുൻപ് മുസ്‍ലിം സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും സമസ്ത അധ്യക്ഷന്‍ പറഞ്ഞു.
4. മുഹമ്മദ് സുബൈറിന് ജാമ്യം; യു.പി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ പരിച്ചുവിട്ട് സുപ്രീം കോടതി.
ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചു. സുബൈറിനെ എത്രയുംവേഗം ജയിൽമോചിതനാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുബൈറിനെതിരായ കേസുകൾ അന്വേഷിക്കുന്നതിന് ഉത്തർപ്രദേശ് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിട്ടു. സുബൈറിനെതിരായ ഉത്തർപ്രദേശിലെ ആറ് കേസുകൾ ഉൾപ്പെടെ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റി.
5. ദലിതനായതിനാൽ മാറ്റിനിർത്തി’; യുപി മന്ത്രി ദിനേശ് ഖതിക് രാജിവച്ചു, യോഗിക്ക് തിരിച്ചടി
ദലിതനായതിനാൽ തന്നെ മാറ്റിനിർത്തിയതെന്ന് ആരോപിച്ച്ഉത്തർപ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് രാജിക്കത്ത് അയച്ചു. വൻ ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്കകം ദലിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രി രാജിവച്ചത് മുഖ്യമന്ത്രി യോഗിആദിത്യനാഥിന് തിരിച്ചടിയാണ്. മറ്റൊരു മന്ത്രിയായ ജിതിൻ പ്രസാദയും യോഗിയുമായി അത്ര രസത്തിലല്ലെന്നാണു വിവരം. നിലവിൽ ഡൽഹിയിലുള്ള അദ്ദേഹം, ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതായി സൂചനയുണ്ട്.100 ദിവസമായി തനിക്ക് ഒരു ജോലിയും നൽകിയിട്ടില്ലെന്ന് അമിത് ഷായ്ക്ക് അയച്ചകത്തിൽ അദ്ദേഹം പറയുന്നു
6. ഹിന്ദിയിൽ സത്യ പ്രതിജ്ഞ ചെയ്ത് പി ടീ ഉഷ
രാജ്യസഭാംഗമായി ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് പി.ടി ഉഷ. ദൈവനാമത്തിലായിരുന്നു പി.ടി ഉഷയുടെ സത്യപ്രതിജ്ഞ.
7. തൊണ്ടിമുതലിൽ കൃത്രിമം; ആന്റണി രാജുവിനെതിരായ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹർജി
ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ലഹരിമരുന്നുമായി എത്തി പിടിയിലായ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് കേസ്.1994-ല്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അന്ന് തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു. ഉൾവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയെ 1990 ഏപ്രില്‍ 4നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. കേസിലെ പ്രധാന തൊണ്ടിമുതലായ ഉൾവസ്ത്രം പ്രതിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേവിട്ടു.
8. രണ്ടിലൊന്നായി റെനിൽ സുനക്
ബ്രിട്ടീഷ് പ്രധാന മന്ത്രിക്കായുള്ള അവസാന തിരഞ്ഞെടുപ്പ് റൗണ്ടിൽ. ഇന്ത്യൻ വംശജൻ ഋഷി സുനാകും ലിസ് ട്രസ്സും ഫൈനൽ റൗണ്ടിൽ.അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആരെന്ന് സെപ്റ്റംബർ 5ന് അറിയാം.പാർട്ടി എംപിമാർക്കിടയിൽ നടന്ന അഞ്ചാം റൗണ്ട് വോട്ടെടുപ്പിൽ 137 വോട്ടുമായി ഋഷി മുന്നിലെത്തി.രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 വോട്ടാണ് ലഭിച്ചത്. 105വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയ പെനി മോർഡന്റ് മത്സരത്തിൽനിന്ന് പുറത്തായി.എംപിമാർക്കിടയിലെ അവസാന വോട്ടെടുപ്പാണ് ഇന്ന് നടന്നത്.
9. കേന്ദ്രവുമായി പ്രശ്നമുണ്ടായാലും വിട്ടുവീഴ്ച്ചയ്ക്കില്ല’; കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ലെന്ന് കെ.എന്‍ ബാലഗോപാല്‍:
ചെറുകിട കച്ചവടക്കാര്‍ കുടുംബശ്രീ തുടങ്ങിയവര്‍ വില്‍ക്കുന്ന ചില്ലറ തൂക്കം വരുന്ന ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം ഏര്‍പ്പെടുത്തിയ പുതിയ ജിഎസ്ടി നിരക്കുകള്‍ക്കെതിരെ പ്രതിഷേധം നടക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
- ശ്രീലങ്കയുടെ പ്രസിഡന്റായി റെനിൽ വിക്രമസിംഗെ
ശ്രീലങ്കയുടെ ഇടക്കാല പ്രസിഡൻറായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പുമായി റെനിൽവിക്രമസിംഗെ. സർക്കാരിനെ താഴെയിറക്കാനും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസ് അടിച്ചു തകർക്കാനും ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം അക്രമങ്ങൾ രാജ്യത്തുണ്ടായാൽ അതിനെ നിയമപരമായി നേരിടുമെന്ന് റെനിൽ വിക്രമസിംഗെ പറഞ്ഞു.മാറ്റത്തിനായി മുറവിളി കൂട്ടുന്ന ഭൂരിപക്ഷത്തിന്റെ ശബ്‍ദം അടിച്ചമർത്താൻ ന്യൂനപക്ഷ പ്രതിഷേധക്കാരെ ഞങ്ങൾ അനുവദധിക്കില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
The post ഇന്നത്തെ പ്രധാന വാർത്തകൾ appeared first on Media Mangalam.