മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ഒരു ആനവണ്ടി യാത്ര പോയാലോ..?  വിശദവിവരങ്ങൾ ഇങ്ങനെ..

മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ഒരു ആനവണ്ടി യാത്ര പോയാലോ..? വിശദവിവരങ്ങൾ ഇങ്ങനെ..

കോട്ടയം. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ കീഴിൽ കോട്ടയത്ത് നിന്ന് ആദ്യമായി ദ്വിദിന യാത്ര. മാമലക്കണ്ടം വഴി മൂന്നാറിലേക്കാണ് യാത്ര. മാമലക്കണ്ടം, മാങ്കുളം വഴി മൂന്നാറിലെത്തും. 28, 29 തീയതികളിലായാണ് യാത്ര. മൂന്നാറിൽ കെ.എസ്.ആർ.ടി.സിയുടെ സ്ലീപ്പർ കോച്ചിൽ തങ്ങാം.(ksrtc mamalakandam munnar trip)

ഫ്ളവർ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ടി മ്യൂസിയം, ഫോട്ടോ പോയിന്റ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം മടങ്ങിയെത്താം. 1030 രൂപയാണ് നിരക്ക്. ബുക്കിം​ഗ് ആരംഭിച്ചു.

16ന് മലക്കപ്പാറ, 24ന് അഞ്ചുരുളി, നവംബർ 4ന് നെഫർറ്റിറ്റി കപ്പൽയാത്ര എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മലക്കപ്പാറ ട്രിപ്പിന് 720 രൂപയാണ് നിരക്ക്. രാവിലെ 6 ന് പുറപ്പെട്ട് 11 ന് തിരിച്ചെത്തും. തുമ്പൂർമുഴി, ആതിരപ്പള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ കണ്ട് 45 കിലോമീറ്റർ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയിലെത്തി ഷോളയാർ ഡാം കണ്ട ശേഷം മടക്കം.(ksrtc mamalakandam munnar trip)

അഞ്ചുരുളി യാത്രയ്ക്ക് 580 രൂപയാണ് നിരക്ക്. രാവിലെ 5.30ന് പുറപ്പെടും. നാടുകാണി, കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ആർച്ച്‌ ഡാം, അഞ്ചുരുളി, അയ്യപ്പൻകോവിൽ, വാഗമൺ മൊട്ടക്കുന്ന്, പൈൻവാലി, കോലാഹലമേട് എന്നിവ സന്ദർശിച്ച്‌ രാത്രി 9 ന് കോട്ടയത്ത് എത്തും. നെഫർറ്റിറ്റി കപ്പൽയാത്രയ്ക്ക് 2949 രൂപയാണ് നിരക്ക്. 10 വയസ് വരെയുള്ളവർക്ക് 1249 രൂപ. ഒക്ടോബർ 10 ഉച്ചയ്ക്ക് 12 ന് പുറപ്പെട്ട് രാത്രി 11.30 ന് തിരിച്ചെത്തും. വൈകുന്നേരം നാലിന് കപ്പൽ പുറപ്പെടും. രണ്ട് നോൺ വെജിറ്റേറിയൻ വിഭവങ്ങൾ അടങ്ങിയ ഡിന്നർ, ഡി.ജെ പാർട്ടി എന്നിവ ഉൾപ്പെടും. അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടാം – 9495876723, 8547832580 .