കുളത്തില്‍ കുളിക്കാനിറങ്ങിയ ആറു കുട്ടികള്‍ മുങ്ങി മരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങിയ ആറു കുട്ടികള്‍ മുങ്ങി മരിച്ചു

ഹരിയാനയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഞായറാഴ്ചയാണ് കുട്ടികള്‍ ഇവിടെ കുളിക്കാനിറങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. ബാജ്‌ഗേരയിലെ ശങ്കര്‍ വികാസ് കോളനിയിലുള്ള ദുര്‍ഗേഷ്, ദേവ, അജിത്, രാഹുല്‍, പിയൂഷ്, വരുണ്‍ എന്നിവരാണ് മരിച്ചത്. എട്ട് മുതല്‍ പതിനൊന്ന് വയസുവരെ പ്രായമുള്ളവരാണിവരെന്നും മഴവെള്ളം സംഭരിച്ചിരുന്ന കുളത്തിലിറങ്ങിയ കുട്ടികള്‍ അപകടത്തില്‍ പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

English Summary: Children drown to de ath in Haryana

Back To Top
error: Content is protected !!