Headlines

25 കോടിയുടെ ബാര്‍ കോഴയെന്ന് കെ. സുധാകരന്‍; മന്ത്രി എം.ബി. രാജേഷ് രാജിവെക്കണം

25 കോടിയുടെ ബാര്‍ കോഴയെന്ന് കെ. സുധാകരന്‍; മന്ത്രി എം.ബി. രാജേഷ് രാജിവെക്കണം

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് 25 കോടിയുടെ വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യം നയം നടപ്പിലാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഉടനടി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 900 ബാറുകളില്‍ നിന്ന് 2.5 ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേള്‍ക്കുന്നു. കുടിശികയാണ് ഇപ്പോള്‍ പിരിക്കുന്നതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ഐ.ടി പാര്‍ക്കുകളില്‍ മദ്യം വിൽക്കുക, ബാര്‍ സമയപരിധി കൂട്ടുക, ഡ്രൈഡേ പിന്‍വലിക്കുക തുടങ്ങി ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന നടപടികള്‍ക്കാണ് നീക്കമെന്നും കെ. സുധാകരൻ ആരോപിച്ചു.

error: Content is protected !!