ഷാർജ-ട്രിച്ചി വിമാനം തകരാറിൽ; അടിയന്തരമായി തിരിച്ചിറക്കി

ഷാർജ-ട്രിച്ചി വിമാനം തകരാറിൽ; അടിയന്തരമായി തിരിച്ചിറക്കി

ഡൽഹി: തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍. ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്ന വിമാനം തിരിച്ചിറക്കി. വിമാനത്തിലുള്ളിൽ 141 യാത്രക്കാരാനുള്ളത്‌.

ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്. വിമാനം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നത് കണക്കിലെടുത്ത് ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത പുറപ്പെടുവിപ്പിച്ചു. വിമാനത്താവളത്തില്‍ എല്ലാ വിധ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Back To Top
error: Content is protected !!