ചുഴലിക്കാറ്റ്: 13 വിമാനങ്ങൾ റദ്ദാക്കി, 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

ചുഴലിക്കാറ്റ്: 13 വിമാനങ്ങൾ റദ്ദാക്കി, 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

ചെന്നൈ: ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയത്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.

ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും നിർദ്ദേശമുണ്ട്.

Back To Top
error: Content is protected !!