ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു

ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു

ഡല്‍ഹി: ലെബനനിലേക്ക് 33 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ അയച്ച് ഇന്ത്യ. ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയത്. 11 ടൺ സാധനങ്ങൾ ഇന്ന് കയറ്റിയയച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകൾ, ആൻറിബയോട്ടിക്കുകൾ, അനസ്തെറ്റിക്സ് എന്നിവയുൾപ്പെടെയാണ് ഇന്ന് കയറ്റിയയച്ചത്. കൂടുതൽ മരുന്നുകൾ ഉടൻ കയറ്റിയയക്കുമെന്നും ഇന്ത്യ അറിയിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റുമതി വരും ആഴ്ചകളിൽ അയക്കും.

Back To Top
error: Content is protected !!