ബ്രിട്ടനില്‍ ശക്തമായ മഴയും കാറ്റും, വെളളപ്പൊക്കം; ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

ബ്രിട്ടനില്‍ ശക്തമായ മഴയും കാറ്റും, വെളളപ്പൊക്കം; ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ബ്രിട്ടനില്‍ ശക്തമായ കാറ്റും മഴയും. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ഇതേ തുടര്‍ന്ന് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പാര്‍ക്കിങ് ഏരിയയിലും വഴിവക്കിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വെളളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ നദികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് എഡിന്‍ബറോയില്‍ ഉള്‍പ്പെടെ പലയിടത്തും പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കി. ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നിരവധി…

Read More
സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ; ‘മധ്യപൂർവദേശത്തിന് വേണ്ടി പ്രാർഥിക്കുന്നു’

സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ; ‘മധ്യപൂർവദേശത്തിന് വേണ്ടി പ്രാർഥിക്കുന്നു’

മലങ്കര: സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് ആ​ഗോ​ള സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മേ​ല​ധ്യ​ക്ഷ​ൻ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ. സിറിയക്കും മധ്യപൂർവദേശത്തെ ജനങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു. അക്രമമാർഗങ്ങളിലൂടെയല്ലാതെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ ആവശ്യപ്പെട്ടു. മലങ്കര ദയറയിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയൻ തലസ്ഥാനമായ ഡമാസ്കസ് അടക്കമുള്ള നഗരങ്ങൾ ഇന്ന് വിമതസേന പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്‍റ് ബശ്ശാറുൽ അസദിന്റെ യുഗം അവസാനിച്ചെന്നും സിറിയ സ്വതന്ത്രരാജ്യമായെന്നും വിമതർ പ്രഖ്യാപിച്ചു. സിറിയയുടെ…

Read More
അടിസ്ഥാന രഹിതമായ പ്രചാരണം: ജയ്ശങ്കറിന്റെ പ്രസംഗത്തിന്റെ സംപ്രേഷണം തടഞ്ഞെന്ന ആരോപണം തള്ളി കാനഡ

അടിസ്ഥാന രഹിതമായ പ്രചാരണം: ജയ്ശങ്കറിന്റെ പ്രസംഗത്തിന്റെ സംപ്രേഷണം തടഞ്ഞെന്ന ആരോപണം തള്ളി കാനഡ

ഒട്ടാവ: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ പ്രസംഗത്തിന്റെ സംപ്രേഷണം തടഞ്ഞെന്ന ഇന്ത്യയുടെയും ഓസ്‌ട്രേലിയ ടുഡെയുടെയും ആരോപണം തള്ളി കാനഡ. അടിസ്ഥാന രഹിതമായ പ്രചാരണമാണ് നടക്കുന്നതെന്നാണ് കാനഡയുടെ വിശദീകരണം. ജയ്ശങ്കറിന്റെ പ്രസംഗവും അഭിമുഖവും കാനഡയില്‍ സംപ്രേഷണം ചെയ്തു. ഉള്ളടക്കം ചര്‍ച്ചയായെന്നും കാനഡ വ്യക്തമാക്കി. എന്നാല്‍, അര്‍ഷ് ദല്ലയുടെ കസ്റ്റഡിയില്‍ ഇനിയും കാനഡ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഖലിസ്ഥാന്‍ തീവ്രവാദി എവിടെയെന്ന് വ്യക്തമാക്കാനും കാനഡ തയാറായിട്ടില്ല. ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദല്ലയെ കീഴ്‌പ്പെടുത്തിയ വിവരം ഇന്ത്യക്ക് കാനഡ കൈമാറിയിട്ടില്ല….

Read More
‘ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നു’; വിമർശനവുമായി ലബനാൻ പ്രധാനമന്ത്രി

‘ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നു’; വിമർശനവുമായി ലബനാൻ പ്രധാനമന്ത്രി

ബെയ്റൂത്ത്: ലബനാനിൽ ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന വിമർശനവുമായി പ്രധാനമന്ത്രി നജിബ് മികാതി. രാജ്യത്ത് അവരുടെ ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. വെടിനിർത്തൽ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെയെല്ലാം അവർ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ.എഫ്.പിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലബനീസ് മേഖലകളിലെ ആക്രമണം ഇസ്രയേൽ വർധിപ്പിക്കുകയാണ്. നിരവധി ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജനങ്ങളോട് പൂർണമായും ഒഴിഞ്ഞ് പോകാനാണ് അവർ ആവശ്യപ്പെടുന്നത്. ബെയ്റൂത്ത് നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ് അവർ ഇപ്പോൾ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത്. അവരുടെ നടപടികൾ വെടിനിർത്തലിന് ഒരുക്കമല്ലെന്നതിന്റെ സൂചനകളാണെന്നും…

Read More
ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു

ലെബനന് സഹായവുമായി ഇന്ത്യ; മരുന്നടക്കം 11 ടൺ മെഡിക്കൽ സഹായം കയറ്റിയയച്ചു

ഡല്‍ഹി: ലെബനനിലേക്ക് 33 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ അയച്ച് ഇന്ത്യ. ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയത്. 11 ടൺ സാധനങ്ങൾ ഇന്ന് കയറ്റിയയച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകൾ, ആൻറിബയോട്ടിക്കുകൾ, അനസ്തെറ്റിക്സ് എന്നിവയുൾപ്പെടെയാണ് ഇന്ന് കയറ്റിയയച്ചത്. കൂടുതൽ മരുന്നുകൾ ഉടൻ കയറ്റിയയക്കുമെന്നും ഇന്ത്യ അറിയിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റുമതി വരും ആഴ്ചകളിൽ അയക്കും.

Read More
യെമന്‍ ആഭ്യന്തര യുദ്ധം; ബാധിച്ചത് പതിനൊന്നായിരത്തിലധികം കുട്ടികളെയെന്ന് യുഎൻ

യെമന്‍ ആഭ്യന്തര യുദ്ധം; ബാധിച്ചത് പതിനൊന്നായിരത്തിലധികം കുട്ടികളെയെന്ന് യുഎൻ

11,000 ത്തിലധികം കുട്ടികളെ യെമനിലെ ആഭ്യന്തര യുദ്ധം ബാധിച്ചതായി യുഎൻ റിപ്പോർട്ട്. 2014ലാണ് യെമനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. കൊല്ലപ്പെട്ടതോ അംഗവൈകല്യം സംഭവിച്ചതോ ആയ കുട്ടികളുടെ എണ്ണം പതിനായിരത്തിൽ കൂടുതലാണെന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ലഭ്യമായ കണക്ക് മാത്രമാണെന്നും കണക്കിൽ പെടാത്ത കേസുകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നും യുനിസെഫ് പറഞ്ഞു. നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ ദാരിദ്രമോ, രോഗങ്ങളോ കാരണം മരണത്തിന്റെ വക്കിലാണെന്നും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. യെമനിൽ…

Read More
Back To Top
error: Content is protected !!