സൗദിയിലെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 എത്തി

സൗദിയിലെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 എത്തി

റിയാദ്: പ്രാദേശിക ആസ്ഥാനമുള്ള രാജ്യത്തെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 ൽ എത്തിയതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. 2030ഓടെ 500ൽ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇത്ര വേ​ഗം ലക്ഷ്യത്തിലെത്തിയത്. റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവ് (എഫ്ഐഐ) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങളുടെ ലക്ഷ്യം 2030 ഓടെ 500 പ്രാദേശിക ആസ്ഥാനങ്ങളായിരുന്നു. അതിൽ ഇന്ന് രാവിലെയോടെ ഞങ്ങൾ 540 ൽ എത്തിയതായി പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന്“ അദ്ദേഹം പറഞ്ഞു. 2016-ൽ ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) 70 ശതമാനത്തിലധികം വളർന്നു.

2014 മുതൽ പ്രതിവർഷം നാല് മുതൽ അഞ്ച് വരെ ശതമാനം എണ്ണയിതര സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചക്ക് വിഷൻ സംരംഭങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. ജി20 രാജ്യങ്ങളിൽ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് സൗദിയുടേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Back To Top
error: Content is protected !!